നീതി എന്നാല്‍ പ്രതികാരം അല്ല; നീതി തല്‍ക്ഷണം സംഭവിക്കില്ല: ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ

നീതി എന്നാല്‍ പ്രതികാരം അല്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ. നീതി പ്രതികാരം ആയാല്‍ നീതിയുടെ സ്വഭാവം നഷ്ടപ്പെടും. നീതി ഒരിക്കലും തല്‍ക്ഷണം സംഭവിക്കില്ല എന്നും ബോബ്ഡെ. പീഡന കേസുകളില്‍ അടക്കം നീതി വൈകുന്നു എന്ന ആരോപണം ഉയര്‍ന്നിരിക്കെ ആണ് ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം.

ജോധ്പൂരിലെ രാജസ്ഥാന്‍ ഹൈക്കോടതിയുടെ കെട്ടിട ഉദ്ഘാടന ചടങ്ങില്‍ ആയിരുന്നു ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ പരാമര്‍ശം. സമീപകാല സംഭവ വികാസങ്ങള്‍ പണ്ടുണ്ടായിരുന്ന ചര്‍ച്ചാ വിഷയത്തെ സജീവമാക്കിയിരിക്കുന്നു. ക്രിമിനല്‍ കേസുകളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതില്‍ കാലതാമസം വരുത്തുന്നതില്‍ നിതിന്യായ വ്യവസ്ഥ പുനപരിശോധന നടത്തണം എന്ന കാര്യത്തില്‍
സംശയമില്ല.

ആള്‍ക്കൂട്ടവും പൊലീസും നിയമം കൈയിലെടുക്കുന്ന സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസിന്റെ ഈ പരാമാര്‍ശം. ഇന്ത്യന്‍ നീതി ന്യായവ്യവസ്ഥ സാഹചര്യത്തിന് ഒത്ത് ഉയരണം എന്നായിരുന്നു പരിപാടിയില്‍ പങ്കെടുത്ത് കൊണ്ട് കേന്ദ്ര മന്ത്രി രവി ശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടത്. രാജ്യത്തെ സ്ത്രീകള്‍ വലിയ വേദനയിലാണെന്നും അവര്‍ നീതിക്കായി കരയുന്നുവെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News