അരങ്ങേറ്റം ഗംഭീരമാക്കി സെയ്‌നി; ഇന്ത്യയ്ക്ക് ജയിക്കാന്‍ 316 റണ്‍സ്

വെസ്റ്റിഇന്‍ഡീസിനെതിരായ അവസാന ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടത് 316 റണ്‍സ്. നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 315 റണ്‍സ് നേടി.

ഏകദിന അരങ്ങേറ്റം ഗംഭിരമാക്കിയ നവ്ദീപ് സെയ്‌നി രണ്ട് വിക്കറ്റുകള്‍ നേടി ഷിമ്രോണ്‍ ഹെറ്റ്മയര്‍ (33 പന്തില്‍ 37), റോസ്റ്റണ്‍ ചെയ്‌സ് (48 പന്തില്‍ 38) എന്നിവരുടെ കൂട്ടുകെട്ട് തകര്‍ത്തു.

എവിന്‍ ലൂയിസ് (21), ഹോപ് (42) എന്നിവര്‍ ചേര്‍ന്ന് ഭേദപ്പെട്ട സ്‌കോര്‍ ചേര്‍ത്തുവെച്ചു. ക്യാപ്റ്റന്‍ കീറോണ്‍ പൊള്ളാര്‍ഡ് 74  പുറത്താവാതെ   റണ്‍സ് നേടി. നിക്കോളാസ് പുരാന്‍ (89) ന്റെ ബാറ്റിംഗാണ് വിന്‍ഡീസിന് നല്ല സ്‌കോര്‍ സമ്മാനിച്ചത്.

ഇന്ത്യക്ക് വേണ്ടി രവീന്ദ്ര ജഡേജയും ഷമിയും ഷര്‍ദുള്‍ ടാക്കൂറും ഓരോ വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച സെയ്‌നി രണ്ട് വിക്കറ്റ് നേടി.

ഈ ഏകദിനത്തില്‍ ആര് വിജയിക്കുന്നുവോ അവര്‍ പരമ്പര സ്വന്തമാക്കും. ആദ്യ ഏകദിനത്തില്‍ വെസ്റ്റിന്‍ഡീസും രണ്ടാം ഏകദിനത്തില്‍ ഇന്ത്യയും വിജയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News