നടി ഷബാന ആസ്മിയുടെ ഡ്രൈവർക്കെതിരെ നടപടി

ബോളിവുഡ് നടി ഷബാന ആസ്മി സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് നടിയെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. മുംബൈ- പൂനെ എക്സ്പ്രസ് ഹൈവേയിൽ വെച്ച് ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം.

അപകടമുണ്ടാകുമ്പോൾ ജാവേദ് അക്തറും ഒപ്പമുണ്ടായിരുന്നുവെങ്കിലും അദ്ദേഹം പരിക്കില്ലാതെ രക്ഷപ്പെടുകയായിരുന്നു. മുംബൈയിൽ നിന്ന് പൂനെയിലെ വീട്ടിലേക്ക് പോകും വഴിയാണ് അപകടം സംഭവിച്ചത്.

ഷബാന ആസ്മിയുടെ ഡ്രൈവർ അംലേഷ് യോഗേന്ദ്ര കാമത്തിനെതിരെ പോലീസ് എഫ് ഐ ആർ റജിസ്റ്റർ ചെയ്തിട്ടുണ്ട്.അശ്രദ്ധയോടെ അതിവേഗത്തിൽ വാഹനമോടിച്ചതിനാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

അപകടം നടന്നയുടനെ ഷബാന ആസ്മിയെ നവി മുംബൈയിലെ എം‌ജി‌എം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് മുംബൈയിലെ അന്ധേരിയിലെ മൾട്ടി സ്‌പെഷ്യാലിറ്റി കോകിലബെൻ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

തലയ്ക്ക് പരിക്കേറ്റതായും നട്ടെല്ലിന് നേരിയ കേടുപാടുകൾ സംഭവിച്ചതായും ഡോക്ടർമാർ പറഞ്ഞു. നടി അപകട നില തരണം ചെയ്തുവെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. എന്നിരുന്നാലും മെഡിക്കൽ നിരീക്ഷണത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News