കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള മൂന്നാം ആംആദ്മി സര്‍ക്കാര്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും; മന്ത്രിസഭയില്‍ കൂടുതല്‍ പുതുമുഖങ്ങള്‍ക്ക് ഇടം

ദില്ലി: ദില്ലിയില്‍ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള മൂന്നാം ആംആദ്മി പാര്‍ട്ടി സര്‍ക്കാര്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും.

രാംലീല മൈതാനിയില്‍ ആയിരിക്കും സത്യപ്രതിജ്ഞ. ഇന്ന് ചേരുന്ന നിയമസഭാ കക്ഷി യോഗം അരവിന്ദ് കെജ്രിവാളിനെ നേതാവായി തെരഞ്ഞെടുക്കും.

ഇന്നു തന്നെ ലെഫ്റ്റനന്റ് ഗവര്‍ണറെ സന്ദര്‍ശിച്ച് കെജ്രിവാള്‍ സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചേക്കും. ആരൊക്കെയായിരിക്കും മന്ത്രിമാര്‍ എന്നതില്‍ കൂടിയാലോചന തുടരുകയാണ്. ഇത്തവണ കൂടുതല്‍ പുതുമുഖങ്ങള്‍ക്ക് മന്ത്രിസഭയില്‍ ഇടം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആകെയുള്ള എഴുപതില്‍ 62 സീറ്റും നേടിയാണ് കെജ്രിവാള്‍ ഭരണം നിലനിര്‍ത്തിയത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് ആം ആദ്മി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News