കോണ്‍ഗ്രസ് നേതൃത്വത്തിനെരെ മാത്യു കുഴല്‍നാടന്‍

ജ്യോതിരാതിത്യ സിന്ധ്യ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ നേതൃത്വത്തിനെതിരെ പരസ്യ പ്രതികരണവുമായി പലരും രംഗത്തുവന്നിട്ടുണ്ട്.

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനമുയര്‍ത്തിയാണ് ജ്യോതിരാതിത്യ സിന്ധ്യയുടെ ബിജെപി പ്രവേശനത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍ നാടന്‍ പ്രതികരിച്ചത്.

പരമ്പരാഗത ചിന്തകളും പുതുതലമുറ ആശങ്ങളും തമ്മില്‍ കോണ്‍ഗ്രസില്‍ രൂക്ഷമായ പോര് നടക്കുകയാണെന്നും ഇതിന്റെ പ്രതിഫലനമാണ് ഇത്തരത്തിലുള്ള രാജി പ്രഖ്യാപനങ്ങളെന്നും മാത്യു കുഴല്‍ നാടന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

പുതുതലമുറയ്ക്കായി മാറിക്കൊടുക്കാന്‍ നേതൃത്വം തയ്യാറായില്ലെങ്കില്‍ ഈ പ്രവണത തുടരുമെന്നും പറയുന്ന മാത്യു കുഴല്‍ നാടന്‍ നേതൃത്വത്തെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിക്കുന്നത്

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here