
ആലപ്പുഴ: ഹരിപ്പാട് കരുവാറ്റയില്‍ കള്ളവാറ്റ് നടത്തിയ കോണ്‍ഗ്രസ് നേതാവും ബിജെപി പ്രാദേശിക നേതാവും എക്‌സൈസ് പിടിയില്‍.
കോണ്‍ഗ്രസ് നേതാവ് സനല്‍, ബിജെപി നേതാവ് ഗിരീഷ് എന്നിവരാണ് പിടിയിലായത്. ഇരുവരും സംയുക്തമായാണ് വാറ്റ് നടത്തിവന്നതെന്ന് എക്‌സൈസ് അറിയിച്ചു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി അടുത്തബന്ധമുള്ള നേതാവാണ് സനല്‍.
ലോക് ഡൗണ്‍ പ്രഖ്യാപനത്തിന് ശേഷം മദ്യഷാപ്പുകള്‍ അടച്ചതോടെയാണ് ഹരിപ്പാട് മണ്ഡലത്തിലെ കരുവാറ്റയില്‍ ഇരുവരും കള്ളവാറ്റ് വില്‍പന തുടങ്ങിയത്.
ലിറ്ററിന് 1600 മുതല്‍ 2000 രൂപ വരെയാണ് ആവശ്യക്കാരില്‍ നിന്ന് വാങ്ങിയിരുന്നത്.
നേരത്തെ വ്യാജലോട്ടറി ബിസിനസ്സ് നടത്തിവന്ന യാളാണ് സനല്‍ മദ്യഷാപ്പുകള്‍ അടച്ചതോടെ കള്ളവാറ്റ് നടത്തുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here