ഉത്ര കൊലപാതകത്തില്‍ വഴിത്തിരിവ്; സൂരജിന്റെ അമ്മയും സഹോദരിയും കസ്റ്റഡിയില്‍

കൊല്ലം: ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സൂരജിന്റെ അമ്മയെയും സഹോദരിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

അമ്മ രേണുകയെയും സഹോദരി സൂര്യയെയുമാണ് ചോദ്യം ചെയ്യലിനായി കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് കൊണ്ടുപോയത്.

രാവിലെ പത്ത് മണിക്ക് ചോദ്യം ചെയ്യലിനെത്തിച്ചേരാനായി നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇരുവരും ഹാജരായില്ല. തുടര്‍ന്നാണ് പുനലൂര്‍ പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തത്.

അതേസമയം, ഉത്രയുടെ സ്വര്‍ണം ഒളിപ്പിച്ചതില്‍ അമ്മ രേണുകക്ക് പങ്കുണ്ടെന്ന നിര്‍ണായക വിവരമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.

വീടിനു പുറകിലെ റബര്‍ തോട്ടത്തില്‍ രണ്ട് കുഴികളിലായാണ് സ്വര്‍ണം ഒളിപ്പിച്ചതെന്ന് സുരേന്ദ്രന്‍ മൊഴി നല്‍കി. ഇക്കാര്യം സൂരജിന്റെ അമ്മ രേണുകയും അറിഞ്ഞിരുന്നും എന്നും സുരേന്ദ്രന്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി.

സ്വര്‍ണം ഉത്രയുടേത് തന്നെയാണെന്നന്ന് അമ്മ മണിമേഖലയും സഹോദരനും തിരിച്ചറിഞ്ഞു. ഉത്രയുടെ താലിമാലയും കുഞ്ഞിന്റെ ആഭരണങ്ങളും ഇതിനൊപ്പം ഉണ്ടായിരുന്നു. വിവാഹ സമയത്ത് നല്‍കിയ സ്വര്‍ണം പൂര്‍ണമായും കണ്ടെടുത്തിട്ടില്ലെന്ന് അമ്മ പറഞ്ഞു.

കൊല്ലം റൂറല്‍ എസ്പി ഹരിശങ്കറിന്റെ നേതൃത്വത്തില്‍ സൂരജിനേയും സുരേന്ദ്രനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു. സൂരജ് കൃത്യമൊഴി നല്‍കിയപ്പോഴും സുരേന്ദ്രന്‍ കളവുകള്‍ പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചു.

തെളിവ് നശിപ്പിച്ചതിനും ഗാര്‍ഹിക പീഡനത്തിനുമാണ് സുരേന്ദ്രനെ അറസ്റ്റ് ചെയ്തതെന്ന് റൂറല്‍ എസ് പി പറഞ്ഞു. ഉത്രയുടെ കൊലപാതകത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കെന്ന് അച്ഛന്‍ വിജയ സേനനും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News