ഡിജിറ്റൽ സാങ്കേതികവിദ്യയിൽ വൈവിധ്യമാർന്ന ആശയങ്ങളും ചിന്തകളും പങ്കുവയ്ക്കാനും വികസിപ്പിക്കാനും വേദിയൊരുക്കി അന്താരാഷ്ട്ര ഓൺലൈൻ ഹാക്കത്തോൺ

തിരുവനന്തപുരം : മെച്ചപ്പെട്ട പൊലീസിംഗിനായി സൈബർ രംഗത്ത് കേരള പോലീസിന് അനുയോജ്യമായ പരിഹാരങ്ങൾ സൃഷ്ടിക്കുന്നതിനായി ഡിജിറ്റൽ സാങ്കേതികവിദ്യയിൽ പ്രാവീണ്യവും നൂതനാശയങ്ങളും കൈമുതലായുള്ളവർക്ക് അവ പ്രകാശിപ്പിക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനുള്ള ഒരു ഓൺലൈൻ സംരഭം കേരള പോലീസ് സൈബർഡോം ഒരുക്കുകയാണ്.

പൊതുവായ ഏതെങ്കിലും ദൈനംദിന പ്രശ്‌നം പരിഹരിക്കുന്നതിനോ പൊലീസിംഗിൽ നല്ല സ്വാധീനം സൃഷ്ടിക്കുന്നതിനോ മാറ്റങ്ങൾ വരുത്തുന്ന സാങ്കേതികവിദ്യകൾക്കായി ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ യഥാർത്ഥ കഴിവുകളും ആശയങ്ങളും പ്രദർശിപ്പിക്കുന്നതിനുള്ള ഒരു ഓൺലൈൻ പ്ലാറ്റ്‌ഫോമാണ് Hac’KP 2020 ഹാക്കത്തോൺ.

എഞ്ചിനീയറിംഗ്, ടെക്നോളജി രംഗത്ത് ഉത്സാഹികളായ ഡവലപ്പർമാരുടെ വൈവിധ്യമാർന്ന ആശയങ്ങളും ചിന്തകളും പങ്കുവയ്ക്കാനും വികസിപ്പിക്കാനും പ്രോത്സാഹനം നൽകുകയാണ് ഈ സംരംഭത്തിന്റെ ലക്‌ഷ്യം. ഭാവിയിലെ സ്മാർട്ട് പൊലീസിംഗിന് പരിഹാരങ്ങൾ സൃഷ്ടിച്ച് പോലീസിനെ സജ്ജമാക്കാൻ കഴിയുന്ന സാങ്കേതികവിദ്യകൾ വികസിപ്പിക്കുക എന്നതാണ് Hac’KP യുടെ തീം.

പരിമിതമായ സമയപരിധിക്കുള്ളിൽ ആപ്ലിക്കേഷനുകൾ വികസിപ്പിക്കുക, അവ പരീക്ഷിക്കുക എന്നിവയാണ് മത്സരം ലക്ഷ്യമിടുന്നത്. മികച്ച ആശയങ്ങൾ നൽകുന്നവർക്ക് ഒന്നാം സമ്മാനം ആയി 5 ലക്ഷം രൂപയും, രണ്ടാം സമ്മാനം ആയി 2.5 ലക്ഷം രൂപയും, മൂന്നാം സമ്മാനം ആയി 1 ലക്ഷം രൂപയും നൽകും.
. വിശദ വിവരങ്ങൾ Hackp website ൽ ലഭ്യമാണ് https://hackp.kerala.gov.in/

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News