കൈരളി ന്യൂസ് ബിഗ് ബ്രേക്കിംഗ്; ബാലഭാസ്കറിന്‍റെ അപകടസ്ഥലത്ത് സരിത്തിനെ കണ്ടതായി കലാഭവന്‍ സോബി

ബാലഭാസ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തലുമായി കലാഭവന്‍ സോബി കൈരളി ന്യൂസില്‍.

ബാലഭാസ്കറിന്‍റെ മരണത്തിന് കാരണമാക്കിയ അപകട സ്ഥലത്ത് തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തിനെ കണ്ടതായി കലാഭവന്‍ സോബി വെളിപ്പെടുത്തി.

ബാലഭാസ്കറിന്‍റെ മരണസമയത്ത് അവിടെയെത്തിയ തന്നോട് വണ്ടിയെടുത്ത് പോവാന്‍ ആക്രോശിച്ചുകൊണ്ടിരുന്ന ആള്‍ക്കാര്‍ക്കൊപ്പം നിശബ്ദനായി ഒരാള്‍ നിന്നിരുന്നു.

അതുകൊണ്ട് തന്നെ അയാളുടെ മുഖം താന്‍ നന്നായി ഓര്‍ത്തിരുന്നെന്നും എന്നാല്‍ ഡിആര്‍ഐ ചോദ്യം ചെയ്യലിനിടെ കാണിച്ച ചിത്രങ്ങളിലൊന്നും ഇയാള്‍ ഇല്ലായിരുന്നു.

പിന്നീട് പത്രങ്ങളിലും ടിവിയിലും സരിത്തിന്‍റെ ഫോട്ടോ വന്ന സമയത്താണ് ഇയാളെ തിരിച്ചറിയുന്നതെന്നും കലാഭവന്‍ സോബി കൈരളി ന്യൂസിനോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News