ഹയർ സെക്കണ്ടറി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും

ഹയർ സെക്കണ്ടറി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് ഫലം പ്രഖ്യാപിക്കുക.ഈ മാസം 10ന് ഫലം പ്രഖ്യാപിക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്.

എന്നാൽ തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക് ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് നീട്ടിയത്. ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ രണ്ടു ഘട്ടങ്ങളിലായിട്ടാണ് പരീക്ഷ പൂർത്തിയാക്കിയത്.

റെക്കോർഡ് വേഗതയിൽ മൂല്യനിർണയവും നടത്തി. ഫലം അറിയാൻ വിപുലമായ സംവിധാനമാണ് സർക്കാർ ഒരുക്കിയിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News