വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ ടിക്‌ടോക് താരം അറസ്റ്റില്‍

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ ടിക്‌ടോക് താരത്തെ കൊച്ചിയിൽ പോലീസ് അറസ്റ്റു ചെയ്തു. കരുനാഗപ്പള്ളി കുറ്റിവട്ടം മീനത്തേതിൽ ഷാ മൻസിലിൽ ഷാനവാസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം സ്വദേശിനിയായ യുവതി കളമശ്ശേരി പൊലീസിനും ഡിസിപി പൂങ്കുഴലിക്കും നൽകിയ പരാതിയെ തുടർന്നാണ് ഇന്നലെ രാത്രി ഷാനവാസിനെ പോലീസ് അറസ്റ്റ് ചെയ്തത്.

കൊച്ചിയിലെ പ്രമുഖ ഷോപ്പിംഗ്‌ മാളിൽ ഒരുമിച്ച് ജോലി ചെയ്യുമ്പോഴാണ് പെൺകുട്ടി ഷാനവാസുമായി അടുപ്പത്തിലാകുന്നത്‌. തുടർന്ന് ഇയാൾ പെൺകുട്ടിയെ നഗരത്തിലെ വിവിധയിടങ്ങളിൽ കൊണ്ട് പോയി പീഡിപ്പിച്ചു. വിവാഹ വാഗ്ദാനം നൽകിയാണ് ഇയാൾ മലപ്പുറം പരിചകം സ്വദേശിനിയായ യുവതിയെ കൊച്ചിയിലേക്ക് കൊണ്ട് വന്നത്. പെൺകുട്ടിയെ ബലാൽസംഗം ചെയ്ത പ്രതി ഇവരിൽ നിന്ന് സ്വർണവും പണവും കൈക്കലാക്കിയിട്ടുണ്ട്.

കളമശ്ശേരി പൊലീസിനും ഡിസിപി പൂങ്കുഴലിക്കും പെൺകുട്ടി നേരിട്ട് എത്തി പരാതി നൽകിയതോടെയാണ്‌ ഇന്നലെ രാത്രി ഷാനവാസിനെ പോലീസ് അറസ്റ്റ് ചെയ്തത്. എഫ്‌ഐആർ ഇട്ട് പ്രതിയുടെ അറസ്റ് രേഖപ്പെടുത്തിയ ശേഷം പോലീസ് ഇയാളെ ആലുവയിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. മുൻ മിസ്റ്റർ കൊല്ലമായ കരുനാഗപ്പള്ളി സ്വദേശി ഷാനവാസ് സിനിമാ തിരക്കഥാകൃത്തും ടിക്‌ടോക് താരവുമാണ്.

പ്രതിക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376,420,506 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കരുനാഗപ്പള്ളി കുറ്റിവട്ടം സ്വദേശിയായ ഷാനവാസിന് എതിരെ പത്തനംതിട്ട, തൊടുപുഴ, കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനുകളിലും കേസുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News