പ്ലസ്‌ വൺ പരീക്ഷാ ഫലം ഇന്ന്; പ്രവേശനത്തിനുള്ള അപേക്ഷ ഇന്നുമുതൽ

ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷകളുടെ ഫലം ബുധനാഴ്‌ച പകൽ 11ന്‌ പ്രസിദ്ധീകരിക്കും. ഫലം www.keralaresults.nic.in വെബ്‌സൈറ്റിൽ ലഭിക്കും. നാലരലക്ഷത്തോളം വിദ്യാർഥികളാണ്‌ റെഗുലർ, ഓപ്പൺസ്‌കൂൾ, ടെക്‌നിക്കൽ, ആർട്‌, വൊക്കേഷണൽ വിഭാഗങ്ങളിലായി പരീക്ഷ എഴുതിയത്‌. ഒന്നാം വർഷ പരീക്ഷയ്‌ക്ക്‌ ജയപരാജയങ്ങളില്ല. രണ്ടുവർഷത്തെകൂടി മാർക്ക്‌ ഒന്നിച്ചാണ്‌ പ്ലസ്‌ ടുവിന്‌ പരിഗണിക്കുക.

പ്ലസ്‌ വൺ അപേക്ഷ ഇന്നുമുതൽ
സംസ്ഥാനത്ത്‌ ഒന്നാംവർഷ ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ ബുധനാഴ്‌ച വൈകിട്ട്‌ അഞ്ചിന് തുടങ്ങും. ആഗസ്‌ത്‌ 14 വരെ അപേക്ഷിക്കാം. www.hscap.kerala.gov.in ‐ലെ apply online sws എന്നതാണ്‌ ലിങ്ക്‌. സർട്ടിഫിക്കറ്റ്‌ അപ്-ലോഡ്- ചെയ്യേണ്ടതില്ല. ഫീസ്‌ പ്രവേശനം നേടുമ്പോൾ സ്‌കൂളിൽ നൽകിയാൽ മതി. സ്‌കൂളുകളിൽ ഒരുക്കിയ സഹായകേന്ദ്രങ്ങളിലൂടെയും അപേക്ഷ നൽകാം

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here