രാജ്യത്തെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ്. 66, 999 പേർക്ക് ഒറ്റദിവസത്തിനുള്ളിൽ രോഗം ബാധിച്ചുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആകെ രോഗ ബാധിതരുടെ എണ്ണം 23, 96, 638 ആയി.
ഡിസംബറിന് മുൻപ് തന്നെ ഇന്ത്യക്ക് കോവിഡ് പ്രതിരോധ വാക്സിൻ അതാവശ്യമാണെന്ന് പ്രമുഖ മരുന്ന് നിർമാതാക്കളായ സിറം ഇൻസ്റ്റിറ്റിറ്റ്യുട്ട് സിഇഒ പറഞ്ഞു. ഓക്‌സ്‌ഫോർഡ് സർവകലാശാല വികസിപ്പിക്കുന്ന കോവിഡ് പ്രതിരോധ മരുന്നിന്റെ നിർമാണ പങ്കാളികളാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട്.
ആശങ്ക ഉയർത്തി രാജ്യത്തെ പ്രതിദിന രോഗികളുടെ എണ്ണം 66, 999 ആയി. ഇതാദ്യമായാണ് ഒറ്റ ദിവസത്തിനുള്ളിൽ ഇത്ര അധികം പേർക്ക് രോഗം ബാധിക്കുന്നത്. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 23, 96638 ആയി. 16, 95, 982 പേർ സുഖം പ്രാപിച്ചു. 6, 53, 622 പേർ ചികിത്സയിൽ തുടരുന്നു.
പ്രതി ദിന രോഗികളുടെ എണ്ണം കുറയാത്തത് പ്രതിസന്ധി ഉണ്ടാക്കുന്നു. കർണാടകയിൽ ആദ്യമായി രോഗികളുടെ എണ്ണം പ്രതിദിനം 7034 ആയി ഉയർന്നു. ഉത്തർ പ്രദേശിലും, ബിഹാറിലും പുതിയ രോഗികളുടെ എണ്ണം അയ്യായ്യിരം തൊടുന്നു. നിലവിലെ സാഹചര്യത്തിൽ ഡിസംബർ അവസാനത്തോടെയെങ്കിലും ഇന്ത്യക്ക് കോവിഡ് പ്രതിരോധ വാക്സിൻ അത്യാവശ്യമാണ് എന്ന് പ്രമുഖ മരുന്ന് നിർമാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദർ പൂനവാല പറഞ്ഞു.
ഓക്‌സ്‌ഫോർഡ് സർവകലാശാല വികസിപ്പിക്കുന്ന കോവിഡ് പ്രതിരോധ വാക്സിന്റെ നിർമാണ പങ്കാളികളാണ് സിറം. ഓക്‌സ്‌ഫോർഡ് സർവകലാശാലയുടെ മരുന്ന് പരീക്ഷണം അവസാന ഘട്ടത്തിലാണ്. റഷ്യ വികസിപ്പിച്ച മരുന്നിന്റെ ഗുണനിലവാരം ഉറപ്പ് വരുത്തിയ ശേഷം മാത്രം വാങ്ങിയാൽ മതിയെന്ന് കേന്ദ്ര സർക്കാർ രൂപീകരിച്ച വിദഗ്ദ്ധ സംഘം തീരുമാനിച്ചു.
കോവിഡ് മരുന്നുകളെക്കുറിച്ചു പഠിക്കാനാണ് കേന്ദ്ര സർക്കാർ വിദഗ്ദ്ധരുടെ സമിതി രൂപീകരിച്ചത്. കഴിഞ്ഞ ദിവസം നീതി അയോഗ് അംഗം വി. കെ. പോളിന്റെ നേതൃത്വത്തിൽ കഴിഞ്ഞ സമിതി യോഗം ചേർന്നിരുന്നു.

Get real time update about this post categories directly on your device, subscribe now.