മേദിനി ശ്രദ്ധേയമാകുന്നു

സ്വാതന്ത്ര്യദിന സംഗീത ആൽബം മേദിനി ശ്രദ്ധേയമാകുന്നു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഫോർട്ട് കൊച്ചി ഫാറ്റിമ ഗേൾസ് ഹൈസ്ക്കുൾ സംഗീത അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് തയ്യറാക്കിയ മനോഹര സംഗീത ആൽബമാണ് മേദിനി.

ദേശസ്നേഹത്തിൻ്റെയും മാതൃസ്നേഹത്തിൻ്റെയും മൂല്യങ്ങൾ വിദ്യാർത്ഥികളിലേക്കെത്തിച്ച് നൽകുക എന്ന ലക്ഷ്യത്തോടു കൂടിയാണ് മേദിനി എന്ന സംഗീത ആൽബം ഒരുക്കിയത്.

അധ്യാപിക മേരി കെ എസിൻ്റെ വരികളിൽ അധ്യാപകൻ അരുൺ വി എസാണ് സംഗീത സംവിധാനവും ഗാനാലാപവും നിർവ്വഹിച്ചത്. ഫോർട്ട് കൊച്ചി ഫാറ്റിമ ഗേൾസ് ഹൈസ്ക്കൂളിൽ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ആൽബം റിലീസ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News