കമറുദീന്റെ തട്ടിപ്പ്; മൊഴി നല്‍കാന്‍ പോയ ഫാഷന്‍ ഗോള്‍ഡ് മുന്‍ ജീവനക്കാരന് ക്രൂര മര്‍ദ്ദനം

എംസി കമറുദീന്‍ എംഎല്‍എ പ്രതിയായ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ലീഗ് നേതാവിന് മൊഴി നല്‍കാന്‍ പോയ ഫാഷന്‍ ഗോള്‍ഡ് മുന്‍ ജീവനക്കാരന് ക്രൂര മര്‍ദ്ദനം. തൃക്കരിപ്പൂര്‍ സ്വദേശി മുസ്തഫയെയാണ് മര്‍ദിച്ചത്. മധ്യസ്ഥനായ ലീഗ് നേതാവ് കല്ലട മായിന്‍ ഹാജിയും സംഘവുമാണ് മര്‍ദിച്ചത്. കമറുദീന് അനുകൂലമായി മൊഴി നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നായിരുന്നു മര്‍ദനം.

എംസി കമറുദീന്‍ എം എല്‍ എ പ്രതിയായ ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പുമായി ബന്ധപ്പെട്ട് ലീഗ് നേതൃത്വം മദ്ധ്യസ്ഥനായി നിയോഗിച്ചത് ലീഗ്ജില്ലാട്രഷറര്‍ ആയ കല്ലട മായിന്‍ ഹാജിയെ ആയിരുന്നു. മൊഴിയെടുക്കാന്‍ എന്ന പേരിലാണ് പരാതിക്കാരെയും ഫാഷന്‍ ലഗാള്‍ഡിലെ മുന്‍ ജീവനക്കാരെയും മായിന്‍ഹാജി മേല്‍പറമ്പിലെ വീട്ടിലേക്ക് വിളിപ്പിച്ചത്.

ഫാഷന്‍ ഗോള്‍ഡ് മുന്‍ പി ആര്‍ ഒ തൃക്കരിപ്പൂര്‍ സ്വദേശി ഛഠജ മുസ്തഫ സഹോദരന്‍ സൈനുല്‍ ആബിദിനൊപ്പമാണ് മൊഴി നല്‍കാനെത്തിയത്. കമറുദീന് അനുകൂലമായി മൊഴി നല്‍കാന്‍ മായിന്‍ ഹാജി ആവശ്യപെട്ടു. എന്നാല്‍ ജീവനക്കാര്‍ അതിന് തയ്യാറായില്ല. ഇതോടെയാണ് മര്‍ദ്ദനം ആരംഭിച്ചത്. മുസ്തഫയെ മായിന്‍ഹാജിയും ഗുണ്ടാസംഘവും ക്രൂരമായി മര്‍ദിച്ചു.

നെഞ്ചില്‍ ചവിട്ടി വീഴ്ത്തി. അബോധാവസ്ഥയിലായിട്ടും ആശുപത്രിയിലെത്തിക്കാന്‍ സമ്മതിച്ചില്ല. ഒടുവില്‍ സഹോദരന്‍ സൈനുല്‍ ആബിദീന്‍ ഇടപെട്ടാണ് മുസ്തഫയെ ആശുപത്രിയിലെത്തിച്ചത്. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരുക്കേറ്റ മുസ്തഫയെ ചെറുവത്തുരിലെ സ്വകാര്യ ആശുപത്രിയിലെ ഐ സി യു വില്‍ പ്രവേശിപ്പിച്ചു.

അതേസമയം, സംഭവത്തില്‍ ശക്തമായ പ്രതിഷേധമാണുയരുന്നത്. പരാതിക്കാരെ മര്‍ദ്ദിച്ചും ഭീഷണിപ്പെടുത്തിയും പരാതി പിന്‍ വലിപ്പിക്കാനുള്ള നീക്കമാണ് മുസ്ലിംലീഗ് നടത്തുന്നതെന്ന് സിപിഐ എം ആരോപിച്ചു. മുസ്തഫയെ മര്‍ദിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News