ജലീലിനെതിരായ ആരോപണം രാഷ്ടീയ ലാഭത്തിനുള്ള തീക്കളി, ഇത് ആപത്ക്കരമെന്നും കാന്തപുരം മുഖപത്രം

കോഴിക്കോട്: മന്ത്രി കെ ടി ജലീലിനെതിരായ ആരോപണം രാഷ്ടീയ ലാഭത്തിനുള്ള തീക്കളിയെന്നും ഇത് ആപത്ക്കരമെന്നും കാന്തപുരം മുഖപത്രം.

വിവാദം സാമുദായിക ധ്രുവീകരണത്തിനും മതസ്പര്‍ധക്കും കാരണമാവും. യു എ ഇ കോണ്‍സുലേറ്റ് വഴി ചാരിറ്റി പ്രവര്‍ത്തനം നടത്തുന്നത് ആദ്യമായല്ലെന്നും സിറാജ് മുഖലേഖനം പറയുന്നു.

കേരളത്തില്‍ കോ- ലീ – ബി സഖ്യം മറയില്ലാതെ വന്നിരിക്കുന്നതായും ഭരണത്തുടര്‍ച്ചയുണ്ടാകുമോയെന്ന ഭയമാണ് യു.ഡി.എഫിനെന്നും ലേഖനം വ്യക്തമാക്കുന്നു.

ഭരണത്തിലോ ഭരണ മികവിലോ ആയിരുന്നില്ല, ഭരണമാറ്റത്തിലായിരുന്നു എക്കാലത്തും കേരള രാഷ്ട്രീയത്തിന്റെ കണ്ണ് എന്നാരംഭിക്കുന്ന സിറാജ് ലേഖനം മന്ത്രി കെ ടി ജലീലിന് പിന്തുണ നല്‍കുന്നു. രാഷട്രീയ ലാഭത്തിന് വേണ്ടി യു.ഡി.എഫ് തീ കൊണ്ട് കളിക്കുകയാണ്.

ഖുര്‍ആന്‍, റംസാന്‍, യു എ ഇ, ജലീല്‍ എന്നൊക്കെ കേട്ടാല്‍ വികാരം കുത്തിയൊലിക്കാന്‍ മാത്രം സാമുദായിക പ്രതലം വിഷലിപ്തമായ കാലമാണിത്. വെച്ചത് ജലീലിനാണെങ്കിലും കൊള്ളുന്നത് ഒരു സമുദായത്തിന് ഒന്നാകെയാണ് ലേഖനം ഓര്‍മ്മിപ്പിക്കുന്നു.

ചില്ലറ രാഷ്ട്രീയ ലാഭത്തിന് വേണ്ടി രാഷ്ടീയക്കാര്‍ ഇമ്മാതിരി തീക്കളി കളിക്കരുതെന്നും ലേഖനം പറയുന്നുണ്ട്.

യു.എ.ഇ കോണ്‍സുലേറ്റ് വഴി ചാരിറ്റി സാധനങ്ങള്‍ വരുന്നത് ഇതാദ്യമല്ല. ഖുന്‍ ആന്‍ കോപ്പികള്‍ കേരളത്തിലേക്ക് മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളിലേക്കും വരുന്നുണ്ട്. പ്രോട്ടോക്കോള്‍ പ്രശ്‌നം തീര്‍ത്തും സാങ്കേതികമാണ്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന്റെ പേരില്‍ രാജി ആവശ്യപ്പെട്ടു തുടങ്ങിയാല്‍ രാജ്യത്ത് കോണ്‍ഗ്രസിന്റെയും ബി ജെ പി യുടേയും എത്ര മന്ത്രിമാരും നേതാക്കളും കസേരയില്‍ അവശേഷിക്കും എന്ന സുപ്രധാന ചോദ്യവും സിറാജ് ചേലനം ഉന്നയിക്കുന്നു.

കേരള സര്‍ക്കാരിണതിരായ പ്രക്ഷോഭ നിരയില്‍ കോണ്‍ഗ്രസും ലീഗും ബി ജെ പി യും മടമ്പുകാല്‍ ഒപ്പിച്ച് നില്‍ക്കുന്നതും കൗതുകമുള്ള കാഴ്ചയാണ്.

മൂന്ന് പാര്‍ട്ടികള്‍ക്കും ഒരേ ഭാഷ, ഒരേ സ്വരം, ഒരേ അജന്‍ഡ. പ്രസ്താവനകളും സമര രീതികളും സമാനം ശ്രദ്ധിച്ചില്ലെങ്കില്‍ ചെന്നിത്തലയേക്കു സുരേന്ദ്രനേയും കുഞ്ഞാപ്പയേയും വെച്ച് മാറിപ്പോകും.

കേരളത്തില്‍ കോലീബി സഖ്യം മറയില്ലാതെ അവതരിച്ചെന്ന് വേണം കരുതാനെന്നും ലേഖനം പറയുന്നു. ഒന്നെടുത്താല്‍ മറ്റൊന്ന് ഫ്രീ എന്ന മാര്‍ക്കറ്റിംഗ് രീതി ഓര്‍മ്മിക്കുന്നതാണ് ദേശീയ തലത്തില്‍ കോണ്‍ഗ്രസ് – ബി ജെ പി വാങ്ങല്‍ കൊടുക്കലുകളെന്നും ലേഖനം പരിഹസിക്കുന്നുണ്ട്. ബിജെപി അജന്‍ഡകള്‍ കേരളത്തില്‍ കോണ്‍ഗ്രസ് നടപ്പാക്കി കൊണ്ടിരിക്കുന്നതായും സിറാജ് ലേഖനം പറയുന്നുണ്ട്.

രണ്ട് പ്രളയങ്ങള്‍, നിപ, കൊറോണ പ്രതിസസികളെ സംസ്ഥാന സര്‍ക്കാര്‍ അസാധാരണ മെയ് വഴക്കത്തോടെയാണ് കൈകാര്യം ചെയ്തത്. ഇത് പ്രതിപക്ഷത്തിന് വിനയാണ്. പ്രതിസന്ധികളില്‍ തങ്ങളെ മുന്നില്‍ നിന്ന് നയിക്കാന്‍ ഒരു ഭരണാധികാരിയുണ്ടെന്ന തോന്നല്‍ സാധാരണ ജനങ്ങള്‍ക്ക് പകര്‍ന്ന് നല്‍കിയത് അളവറ്റ ആത്മവിശ്വാസവും സുരക്ഷിതത്വ ബോധവുമാണ്.

ആര്‍എസ്എസിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും മുസ്ലീം വിരുദ്ധ അജന്‍ഡയുടെ നടത്തിപ്പിലേക്കുള്ള സഹായമാണ് യുഡിഎഫ് കണ്‍വീനര്‍ പ്രധാനമന്ത്രിക്കയച്ച കത്ത്. ഒരു സമുദായത്തെയാകെ ഒറ്റുകൊടുത്തതിന് തുല്യമാണ് ഈ നടപടിയെന്നും സിറാജ് ലേഖനം പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News