സ്വര്‍ണക്കടത്ത് കേസ്: എന്‍ഐഎ അന്വേഷിക്കുന്ന പെരിന്തല്‍മണ്ണ സ്വദേശിക്ക് പികെ ബഷീര്‍ എംഎല്‍എയുമായി അടുത്തബന്ധം

മലപ്പുറം: സ്വര്‍ണക്കടത്ത് കേസില്‍ എന്‍ ഐ എ അന്വേഷിക്കുന്ന പെരിന്തല്‍മണ്ണ കരിങ്കല്ലത്താണി സ്വദേശി അഹമ്മദ് കുട്ടിയ്ക്ക് ഏറനാട് എംഎല്‍എ പി കെ ബഷീറുമായി ബന്ധം. മുസ്ലിം ലീഗ് നേതാവ് പി ടി സിദ്ദിഖിന്റെ സഹോദരന്‍ കൂടിയാണ് ദുബൈയില്‍ ഒളിവില്‍ക്കഴിയുന്ന അഹമ്മദ് കുട്ടി.

പെരിന്തല്‍മണ്ണ കരിങ്കല്ലത്താണി സംസം ജ്വല്ലറി ഉടമയാണ് പി ടി അഹമ്മദ് കുട്ടി. എന്‍ ഐ എ അന്വേഷിക്കുന്ന സ്വര്‍ണക്കടത്ത് കേസില്‍ 18ാം പ്രതിയാണ് അഹമ്മദ് കുട്ടി. കഴിഞ്ഞ ദിവസം കരിങ്കല്ലത്താണിയിലെ വീട്ടില്‍ നടന്ന റെയ്ഡില്‍ പത്തുപവന്‍ സ്വര്‍ണവും മൊബൈല്‍ ഫോണും എന്‍ ഐ എ കണ്ടെടുത്തിരുന്നു. സി സി ടി വി ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്.

അഹമ്മദ് കുട്ടിയുടെ സുഹൃത്ത് തെന്നല സ്വദേശി അബ്ദുവിനെ നേരത്തേ കസ്റ്റഡിയിലെടുത്തിരുന്നു. കെ ടി റമീസിന് പണം നല്‍കിയവരില്‍ അഹമ്മദ്കുട്ടിയുമുണ്ടെന്നാണ് എന്‍ ഐ എയുടെ കണ്ടെത്തല്‍. ഏറനാട് എം എല്‍ എ പി കെ ബഷീറുമായിഅഹമ്മദ് കുട്ടിയ്ക്ക് അടുത്ത ബന്ധമുണ്ട്. ഇതിനുപുറമെ പി കെ ബഷീറിന്റെ സഹോദരന്റെ മകളെ വിവാഹം ചെയ്തത് അഹമ്മദ് കുട്ടിയുടെ മകനാണ്.

മുസ്ലിം ലീഗ് നേതാവും തച്ചനാട്ടുകര പഞ്ചായത്തിലെ സ്റ്റാന്റിംഗ് കമ്മിറ്റി അംഗവുമായ പി ടി സിദ്ദിഖിന്റെ സഹോദരനാണ് അഹമ്മദ് കുട്ടി. രാഷ്ട്രീയ ബന്ധമുയപയോഗപ്പെടുത്തിയാണ് ദുബൈയില്‍ ഒളിവില്‍ക്കഴിയുന്നതെന്നാണ് എന്‍ ഐ എ ഉദ്യോഗസ്ഥരുടെ നിഗമനം…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News