മന്ത്രി ഇ പി ജയരാജനും ഭാര്യയും കൊവിഡ് മുക്തരായി

കണ്ണൂര്‍: വ്യവസായ മന്ത്രി ഇ പി ജയരാജനും ഭാര്യ പി കെ ഇന്ദിരയും കോവിഡ് മുക്തരായി.

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇരുവരുടേയും പരിശോധനാ ഫലം വെള്ളിയാഴ്ച തന്നെ നെഗറ്റീവ് ആയിരുന്നു.

ശനിയാഴ്ച രാവിലെ പ്രിന്‍സിപ്പല്‍ ഡോ. കെ എം കുര്യാക്കോസ് അധ്യക്ഷനായ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് ഡിസ്ച്ചാര്‍ജ് ചെയ്യാന്‍ തീരുമാനിച്ചു. പകല്‍ പതിനൊന്നോടെ മന്ത്രിയും ഭാര്യയും പാപ്പിനിശേരി അരോളിയിലെ വീട്ടിലേക്കു മടങ്ങി. വീട്ടില്‍ ഒരാഴ്ചത്തെ സ്വയം നിരീക്ഷണം നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ് പ്രത്യേക വാര്‍ത്താ ബുള്ളറ്റിനില്‍ അറിയിച്ചു.

ഈ മാസം 11 നാണ് രണ്ടു പേര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News