നടി പായലിന്റെ പീഡനാരോപണം; പ്രതികരണവുമായി അനുരാഗ് കശ്യപ്

ബോളിവുഡ് നടി പായല്‍ ഘോഷിന്റെ പീഡനാരോപണത്തില്‍ പ്രതികരണവുമായി അനുരാഗ് കശ്യപ്. പായലിന്റേത് അടിസ്ഥാനരഹിത ആരോപണങ്ങളാണെന്നും തന്നെ നിശബ്ദനാക്കാനാണ് ശ്രമമെന്നും അനുരാഗ് കശ്യപ് വ്യക്തമാക്കി.

അനുരാഗ് കശ്യപ് പറയുന്നു: ”എന്നെ നിശബ്ദനാക്കാന്‍ ദീര്‍ഘനാളായി ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അതില്‍ പ്രശ്നമില്ല. എന്നിരുന്നാലും എല്ലാത്തിനും ഒരു പരിധിയുണ്ട് മാഡം. എന്നെ മാത്രമല്ല, എന്നോടൊപ്പം പ്രവര്‍ത്തിച്ച മറ്റ് സഹപ്രവര്‍ത്തകരെയും ബച്ചന്‍ കുടുംബത്തെയുമാണ് ഇതിലേക്ക് വലിച്ചിഴച്ചത്.

എന്റെ കുറ്റമാണെങ്കില്‍ ഞാന്‍ സമ്മതിക്കാം. ഞാന്‍ നിരവധി സ്ത്രീകളുടെ കൂടെ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളെ അംഗീകരിക്കാന്‍ കഴിയില്ല. എന്ത് സംഭവിക്കുമെന്ന് നമുക്ക് വഴിയെ കാണാം.

താങ്കളുടെ വീഡിയോ കാണുന്ന ഒരാള്‍ക്ക് തന്നെ ഇതില്‍ എത്ര ശരിയും തെറ്റുമുണ്ടെന്ന് തിരിച്ചറിയാന്‍ കഴിയുന്നതേയുള്ളൂ.”

എബി.എന്‍ തെലുഗു എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി പായല്‍ ഘോഷ് പീഡനാരോപണം ഉന്നയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News