ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു; മഴയുടെ ശക്തി കുറയുമെന്ന് കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴയുടെ ശക്തി കുറയുമെന്ന് കാലാവസ്ഥാ കേന്ദ്രം. അതിശക്തമായ മഴയുടെ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു.

കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം, ഇടുക്കി ജില്ലകളില്‍ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ യെലോ അലര്‍ട്ട് തുടരും. അറബിക്കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യബന്ധനത്തിനു പോകരുത്.

ഷോളയാര്‍, കല്ലാര്‍കുട്ടി, കുണ്ടള, പെരിങ്ങല്‍ക്കുത്ത്, ലോവര്‍ പെരിയാര്‍, മൂഴിയാര്‍, പൊന്മുടി, ഇരട്ടയാര്‍, ബാണാസുര ഡാമുകളില്‍ ജലനിരപ്പ് അപകടനിലയിലായതിനാല്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. ഇന്നലെ വരെ പെയ്ത മഴ ശരാശരിയെക്കാള്‍ 10% അധികമാണ്. കഴിഞ്ഞ 4 ദിവസത്തിനിടെ മാത്രം പെയ്തതു 164 മില്ലിമീറ്റര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News