കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സംസ്ഥാനത്ത നടത്തുന്നത് ഇടതുപക്ഷ വേട്ടയെന്ന് ഡിവൈഎഫ്‌ഐ; ഉന്നതരെ രക്ഷപ്പെടുത്തി സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കുന്നു; കോണ്‍ഗ്രസും ലീഗും ബിജെപിക്ക് ഒത്താശ ചെയ്യുന്നു

ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ആര്‍എസ്എസ് അജണ്ടയാണ് ദേശീയ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കേരളത്തില്‍ നടപ്പാക്കുന്നതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം.

കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്ന് രാഷ്ട്രീയകാര്യ സമിതി കൂടിയാണ് ഗൂഢാലോചന നടത്തുന്നത്. ലൈഫ് മിഷന്‍ പദ്ധതിയില്‍ സിബിഐ അന്വേഷണം രാഷട്രീയ പ്രേരിതമാണെന്നും സ്വര്‍ണ്ണക്കടത്ത് കേസിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന കേന്ദ്രസഹമന്ത്രി വി മുരളീധരന്റെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കുമെന്നും ഡിവൈഎഫ്‌ഐ അറിയിച്ചു.

സംസ്ഥാനത്ത് ദേശീയ അന്വേഷണ ഏജന്‍സികള്‍ നടത്തുന്ന ഇടപെടലുകള്‍ സംശയാസ്പദമാണെന്ന ഗുരുതരമായ ആരോപണമാണ് ഡിവൈഎഫ്‌ഐ ഉയര്‍ത്തിയത്.

സ്വര്‍ണ്ണക്കടത്തില്‍ കെ ടി ജലീലിനെതിരെയും ലൈഫ് മിഷനില്‍ അനില്‍ അക്കരയുടെയും പരാതിക്ക് പിന്നാലെ വന്ന അന്വേഷണങ്ങള്‍ തന്നെ ബിജെപി-കോണ്‍ഗ്രസ് ബാന്ധവത്തിവന് ഉദാഹരണമാണ്. ലൈഫ് മിഷന്‍ പദ്ധതിയില്‍ സിബിഐ അന്വേഷണം രാഷട്രീയ പ്രേരിതമാണെന്നും എ എ റഹീം ആരോപിച്ചു.

സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്ന വി മുരളീധരന്റെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കാനും ഡിവൈഎഫ്‌ഐ തീരുമാനിച്ചു.

പാലാരിവട്ടം അഴിമതിക്കേസില്‍ വി കെ ഇബ്രാഹിംകുഞ്ഞിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബര്‍ 5ന് ധര്‍ണ്ണ നടത്തും. എംസി കമറൂദ്ദീന്‍ എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് സെപ്റ്റംബര്‍ 29 കാസര്‍കോഡ് ജില്ലാ കേന്ദ്രത്തില്‍ ധര്‍ണ്ണ നടത്തുമെന്നും ഡിവൈഎഫ്‌ഐ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News