വീണ്ടും ദിലീഷ് പോത്തനും ഫഹദും; ‘ജോജി’യുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

മഹേഷിന്റെ പ്രതികാരത്തിനും തൊണ്ടിമുതലിനും ദൃക്‌സാക്ഷികള്‍ക്കും ശേഷം ദിലീഷ് പോത്തന്‍ വീണ്ടും സംവിധായകനാവുന്നു. ജോജി എന്ന് പേരിട്ടിരിക്കുന്ന ചിത്രതത്തില്‍ ഫഹദ് ഫാസില്‍ തന്നെയാണ് നായകന്‍.

അടുത്ത സംവിധാന ശ്രമം “ജോജി ” .
വില്യം ഷേക്സ്പിയറിന്റെ വിഖ്യാത ദുരന്ത നാടകമായ മാക്ബെത്തിൽ നിന്നും പ്രചോദനം…

Posted by Dileesh Pothan on Friday, 2 October 2020

ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ഫഹദ് പുറത്ത് വിട്ടു. ശ്യാം പുഷ്‌ക്കരന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ. ഭാവന സ്റ്റുഡിയോസും ദിലീഷ് പോത്തന്റെയും ശ്യാം പുഷ്‌ക്കരന്റെയും നിര്‍മ്മാണ സംരഭമായ ‘വര്‍ക്കിങ്ങ് ക്ലാസ്സ് ഹീറോ’യും ഫഹദിന്റെ ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സുമായി സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഷൈജു ഖാലിദ് ആണ് ചിത്രത്തിന്റെ ക്യാമറ. ചിത്രം അടുത്ത വര്‍ഷം റിലീസ് ചെയ്യാനാണ് ആലോചിക്കുന്നത്. നേരത്തെ നവാഗതനായ ഷഹീദ് അറാഫത്ത് സംവിധാനം ചെയ്യുന്ന തങ്കത്തിന് വേണ്ടിയും ഇതേ ടീം ഒന്നിച്ചിരുന്നു.

Happy to announce, “JOJI”
Excited to team up again with Dileesh Pothan & Syam Pushkaran. Produced by Bhavana Studios in…

Posted by Fahadh Faasil on Friday, 2 October 2020

ഒരു ക്രൈം ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തില്‍ ഫഹദും ജോജു ജോര്‍ജും ദിലീഷ് പോത്തനുമാണ് പ്രധാനവേഷത്തില്‍ എത്തുന്നത് . ചിത്രം അടുത്ത വര്‍ഷം തിയേറ്ററിലെത്തും.

ബിജിബാലാണ് സംഗീതം. തീവണ്ടിയുടെയും കല്‍കിയുടെയും കാമറ ചെയ്ത ഗൗതം ശങ്കറാണ് കാമറ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News