ഫാഷൻ ഗോൾഡ‌് ജ്വല്ലറിത്തട്ടിപ്പ്‌: എം സി ഖമറുദ്ദീൻ എംഎൽഎക്കെതിരെ രണ്ട്‌ കേസുകൾ കൂടി

എം സി ഖമറുദ്ദീൻ എംഎൽഎയടക്കം പ്രതിയായ ഫാഷൻ ഗോൾഡ‌് നിക്ഷേപത്തട്ടിപ്പ‌ിൽ പയ്യന്നൂർ പൊലീസ‌് രണ്ട‌് കേസ‌ുകൂടി രജ‌ിസ‌്റ്റർചെയ‌്തു. ഇതോടെ പയ്യന്നൂരിൽ 11 കേസായി.

കോഴിക്കോട് കൊടുവള്ളിയിലെ ചന്തേര മാടപ്രത്ത് സാഹിറ, തൃക്കരിപ്പൂർ മാണിയാട്ടെ അഞ്ചില്ലത്ത‌് ഫൈസൽ എന്നിവരുടെ പരാതിയിലാണ് കേസ‌്. ഫാഷൻ ഗോൾഡ‌് പയ്യന്നൂർ ശാഖയിൽ നിക്ഷേപിച്ച അഞ്ച് കിലോ സ്വർണത്തിൽ നാലര കിലോ തിരിച്ചുനൽകാതെ വഞ്ചിച്ചെന്നാണ്‌ സാഹിറയുടെ പരാതി. ഇതിന് രണ്ട് കോടി രൂപയോളം വിലവരും.

ഒരു കോടി രൂപ നിക്ഷേപമായി നൽകിയതിൽ 25 ലക്ഷം മാത്രമാണ്‌ തിരികെ നൽകിയതെന്നാണ്‌ അഞ്ചില്ലത്ത‌് ഫൈസലിന്റെ പരാതി. ഇരു കേസുകളിലും ഫാഷൻ ഗോൾഡ് ചെയർമാൻ എം സി ഖമറുദ്ദീൻ, മാനേജിങ്‌ ഡയറക്ടർ പി കെ പൂക്കോയ തങ്ങൾ എന്നിവർക്കെതിരെയാണ് കേസെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News