ഇഡ്ഡലി ബോറന്‍ ഭക്ഷണമെന്ന് ബ്രിട്ടീഷ് പ്രൊഫസര്‍; മറുപടിയുമായി ശശി തരൂരും ഇഡ്ഡലി പ്രിയരും

ഇഡ്ഡലിയെച്ചൊല്ലിയുണ്ടായ ഒരു തര്‍ക്കമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ചൂട് പിടിച്ചിരിക്കുന്നത്.

എഡ്വാര്‍ഡ് ആന്‍ഡേഴ്‌സണ്‍ എന്ന ബ്രിട്ടീഷ് പ്രൊഫസര്‍ ഒക്ടോബര്‍ ആറിന് ഇഡ്ഡലിയെക്കുറിച്ച് ട്വീറ്റ് ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം.

ഈ ലോകത്ത് ഏറ്റവും ബോറായ ഭക്ഷണം ഇഡ്ഡലിയാണെന്നായിരുന്നു പ്രൊഫസറുടെ ട്വീറ്റ്. എന്നാല്‍ ഇത് ശ്രദ്ധയില്‍ പെട്ടതോടെ എഡ്വാര്‍ഡിന്റെ ട്വീറ്റിനെതിരെ ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഇഡ്ഡലി പ്രിയര്‍ രംഗത്തെത്തിക്കുകയായിരുന്നു.

ശശി തരൂര്‍ എം.പി ഉള്‍പ്പെടെയുള്ളവരും പ്രൊഫസറുടെ ട്വീറ്റിനെതിരെ രംഗത്തുവന്നിട്ടുണ്ട്. ‘സംസ്‌കാരത്തെ ആര്‍ജ്ജിച്ചെടുക്കാന്‍ ചിലര്‍ക്ക് ബുദ്ധിമുട്ടായിരിക്കും. ഇഡ്ഡലിയുടെ സ്വാദിനെ അഭിനന്ദിക്കാനോ ക്രിക്കറ്റ് ആസ്വദിക്കാനോ ഓട്ടന്‍തുള്ളല്‍ കാണാനോ ഒന്നും ചിലര്‍ക്ക് കഴിയില്ല. ജീവിതം എന്താണെന്ന് അറിയാത്ത ഈ മനുഷ്യനെക്കുറിച്ചോര്‍ത്ത് സഹതാപം തോന്നുന്നു’, ശശി തരൂര്‍ ട്വിറ്റ് ചെയ്തു.

ചരിത്രം പഠിപ്പിക്കുന്ന പ്രൊഫസര്‍ കൊളോണിയലിസത്തെക്കുറിച്ചോ ക്രിക്കറ്റിനെക്കുറിച്ചോ അല്ല പറഞ്ഞത് ഏറെ പ്രിയപ്പെട്ട ഇഡ്ഡലിയെക്കുറിച്ചാണെന്നാണ് മറ്റു ചിലരുടെ ട്വീറ്റുകളില്‍ പറയുന്നത്.

‘രാവിലെയോ ഉച്ചക്കോ രാത്രിയോ ഏത് നേരത്ത് വേണമെങ്കിലും കഴിക്കാന്‍ കഴിയുന്ന ഞങ്ങളുടെ പ്രിയപ്പെട്ട ഭക്ഷണമാണ് ഇഡ്ഡലിയെന്നാണ് ചിലരുടെ പക്ഷം.

https://t.co/oQXIxNeObj

— Edward Anderson (@edanderson101) October 7, 2020

പലതരത്തിലുള്ള ഇഡ്ഡലികള്‍ പോസ്റ്റു ചെയ്തുകൊണ്ടാണ് ചിലര്‍ പ്രൊഫസര്‍ക്ക് മറുപടി നല്‍കിയത്.

വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തിയതോടെ എഡ്വാര്‍ഡ് താന്‍ പറഞ്ഞ കാര്യത്തിന് വിശദീകരണവുമായെത്തി. ‘ദക്ഷിണേന്ത്യക്കാര്‍ ഇങ്ങനെ എന്നെ ആക്രമിക്കുന്നതിന് മുമ്പ് ഞാന്‍ ഒരു കാര്യം പറയട്ടെ, എനിക്ക് ദോശയും അപ്പവുമാണ് ഏറ്റവും ഇഷ്ടമെന്നും ഇഡ്ഡലി കഴിക്കുന്നത് അസഹനീയമാണെന്നുമാണ് ഉദ്ദേശിച്ചത്’, പ്രൊഫസര്‍ പറഞ്ഞു.

തന്റെ വിശദീകരണത്തില്‍ വിമര്‍ശനം ഉന്നയിച്ചവര്‍ തൃപ്തരായില്ലെന്ന് മനസ്സിലാക്കിയ പ്രൊഫസര്‍ ഒടുക്കം താന്‍ ഇഡ്ഡലി കഴിക്കുന്ന ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തുകൊണ്ട് തടിതപ്പുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News