സ്വപ്‌നയുടെ ഓഡിയോ: ഹൈടെക്ക് സെല്ലിന്റെ അന്വേഷണം ആവശ്യമെന്ന് ജയില്‍ വകുപ്പ്

സ്വപ്നാ സുരേഷിന്റെ ശബ്ദരേഖ പുറത്തു വന്ന വിഷയത്തില്‍ ഹൈടെക്ക് സെല്ലിന്റെ അന്വേഷണം ആവശ്യമെന്ന് ജയില്‍ വകുപ്പിന്റെ അന്വേഷണറിപ്പോര്‍ട്. ശബ്ദം റെക്കോര്‍ഡ് ചെയ്തത് അട്ടക്കുളങ്ങര ജയിലിലല്ലെന്നും ജയില്‍ ഡി.ഐ.ജി അജയകുമാര്‍ ജയില്‍ ഡി.ജി.പി ഋഷിരാജ് സിങിനു സമര്‍പ്പിച്ച് അന്വേഷണ റിപ്പോര്‍ടില്‍ പറയുന്നു.

സ്വപ്നാ സുരേഷിന്റെ ശബ്ദസന്ദേശത്തിന്റെ ഉറവിടം വ്യക്തമാകുന്നതിനാണ് കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന് ജയില്‍ ഡി.ഐ.ജി ജയില്‍ ഡി.ജി.പിക്ക് സമര്‍പ്പിച്ച റിപ്പോര്‍ടില്‍ പറയുന്നത്. ഉറവിടം വ്യക്തമാകാന്‍ ഹൈടെക്ക് സെല്ലിന്റെ അന്വേഷണം ആവശ്യമാണ്.

ശബ്ദം റെക്കോര്‍ഡ് ചെയ്തത് അട്ടക്കുളങ്ങര ജയിലില്ലെന്ന് അന്വേഷണ റിപ്പോര്‍ടില്‍ പറയുന്നു. സ്വപ്ന അട്ടക്കുളങ്ങര ജയിലില്‍ വച്ച് അഭിഭാഷകനെ കണ്ടിട്ടില്ലെ. അഭിഭാഷകനോടാണ് ഇക്കാര്യങ്ങളെല്ലാം പറഞ്ഞിരുന്നതെന്നാണ് സ്വപ്ന മെഴിനല്‍കിയിരുന്നത്. എവിടെ നിന്നാണ് ശബ്ദ്ം റിക്കോര്‍ഡ് ചെയ്തതെന്നറിയാനാണ് ഹൈടെക്ക് സെല്ലിന്റെ അന്വേഷണം.

കോഫെ പോസെ ചുമത്തുന്നതിനു മുന്‍പ് സ്വപ്നയ്ക്ക് വീട്ടുകാരും അഭിഭാഷകനുമായി ഫോണിലൂടെ ബന്ധപ്പെടാന്‍ അനുവാദമുണ്ടായിരുന്നു. ഒരു പക്ഷേ അപ്പോഴായിരിക്കാം ശബ്ദ്ം റിക്കോര്‍ഡ് ചെയ്തതെന്നും റിപ്പോര്‍ടില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News