എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷാതീയതികള്‍ മാറ്റില്ല; സിലബസ് വെട്ടിച്ചുരുക്കുന്നത് കുട്ടികളോട് ചെയ്യുന്ന ക്രൂരത: മന്ത്രി രവീന്ദനാഥ്

ഈ വര്‍ഷത്തെ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷാതീയതികള്‍ മാറ്റില്ലെന്ന് വിദ്യാഭ്യാസമന്ത്രി സി എന്‍ രവീന്ദനാഥ്. അക്കാദമിക് വര്‍ഷത്തില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം നിയമസഭയില്‍ വ്യക്തമാക്കി.

സിലബസ് വെട്ടിച്ചുരുക്കില്ലെന്നും അത് കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തെ ബാധിക്കുമെന്നും വെട്ടിച്ചുരുക്കുന്നത് കുട്ടികളോട് ചെയ്യുന്ന ക്രൂരതയാണെന്നും മന്ത്രി പറഞ്ഞു.

മാര്‍ച്ച് പതിനേഴിനാണ് എസ് എസ് എല്‍ സി പരീക്ഷ തുടങ്ങുന്നത്. സിലബസ് മുഴുവന്‍ പഠിപ്പിക്കുമെങ്കിലും പരീക്ഷയ്ക്കുമുമ്പ് ചില പാഠഭാഗങ്ങള്‍ ഒഴിവാക്കിയേക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഇതിന മറുപടി പറയുകയായിരുന്നു മന്ത്രി. അതേസമയം ജൂണ്‍ 1 മുതല്‍ കൈറ്റ് വിക്ടേഴ്സിലൂടെ ആരംഭിച്ച ‘ഫസ്റ്റ്ബെല്‍’ ഡിജിറ്റല്‍ ക്ലാസുകളില്‍ പത്താം ക്ലാസിനുള്ള പാഠഭാഗങ്ങള്‍ പൂര്‍ത്തിയായി.

അതേസമയം യുഡിഎഫ് സർക്കാർ നിർമ്മിച്ചതിനെക്കാൾ കൂടുതൽ പാലം കഴിഞ്ഞ നാലര വർഷമായി എല്‍ഡിഎഫ് സർക്കാർ നിർമ്മിച്ചതായി പൊതുമരാമത്ത് മന്ത്രി ജി.സുധാകരനും നിയമസഭയില്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് ജൂൺ ഒന്ന് മുതൽ മാർച്ച് 31 വരെയായുള്ള അക്കാദമിക് വർഷം അത് പോലെ നിലനിർത്തും. സിലബസ് വെട്ടിച്ചുരുക്കുന്നത് ഒരു കുട്ടിയോട് ചെയ്യുന്ന അനീതിയാണ്.

അതിന് സർക്കാർ തയ്യാറല്ലെന്നും വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് അൻവർ സാദത്തിന്‍റെ ചോദ്യത്തിന് മറുപടിയായി വ്യക്തമാക്കി. സിലബസ് വെട്ടിച്ചുരുക്കുന്നത് കുട്ടികളുടെ ഉന്നതവിദ്യാഭ്യാസത്തെ ബാധിക്കും.

ഉള്ള സമയം കൊണ്ട്  അതിലെ ആശയം കുട്ടികളിലെക്ക് എത്തിക്കുകയാണ് ലക്ഷ്യം.  എല്ലാ സ്കൂളുകളും കുട്ടികളും ഇതിൽ തൃപ്തരാണ്. യുഡിഫ് സർക്കാർ നിർമ്മിച്ചതിനെക്കാൾ കൂടുതൽ പാലം കഴിഞ്ഞ നാലര വർഷമായി നിർമ്മിച്ചതായി പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ പ്രതിപക്ഷത്തിന് മറുപടി നൽകി.

കഴിഞ്ഞ 50 വർഷത്തിനിടെയാണ് കൂടുതൽ പ്രവർത്തനങ്ങൾ നടന്നത് ഈ സർക്കാരിന്‍റെ കാലത്താണ്. ഇതിൽ ഒരു മത്സരവുമില്ല. ഞങ്ങൾ നിർമ്മിക്കുന്നവയും പരിശോധിക്കാം. വീഴ്ചയുണ്ടെങ്കിൽ തിരുത്തും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel