കഴിഞ്ഞ ദിവസമാണ് ‘ആമസോണ്‍ പ്രൈമിലൂടെ താണ്ഡവ് റിലീസ് ചെയ്തത്.ഇപ്പോഴിതാ സീരിസിനെതിരെ ബിജെപി രംഗത്ത് എത്തിയിരിക്കുകയാണ്. സീരീസ് ഹിന്ദുമത വിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്നാണ് ബിജെപിയുടെ ആരോപണം. കേന്ദ്ര വാര്‍ത്താ പ്രേക്ഷേപണ മന്ത്രിക്ക് ബിജെപി പരാതി നല്‍കിയിരിക്കുകയാണ്.
അഭിനേതാക്കളായ സെയ്ഫ് അലി ഖാനും ഡിമ്പിൾ കപാഡിയയും ഹിന്ദു ദൈവങ്ങളെ അപമാനിച്ചുവെന്നും എല്ലാ തവണയും ഇതുതന്നെയാണ് ആവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. രാം കദമിന് പിന്നാലെ നിരവധി ബി.ജെ.പി നേതാക്കൾ താണ്ഡവിനെതിരെ രംഗത്തെത്തിയിരുന്നു. സമകാലിക രാഷ്ട്രീയ സംഭവങ്ങളുമായി ബന്ധപ്പെടുത്തി കഥ പറയുന്ന സീരീസിൽ ഹിന്ദു ദൈവങ്ങളെ അവഹേളിക്കുകയും മതവികാരം വ്രണപ്പെടുത്തുകയും ചെയ്യുന്നുവെന്നാണ് ആരോപണം.
സീരീസിനെതിരെ നിരവധി ഹിന്ദുത്വവാദികള്‍ രംഗത്ത് എത്തിയിരുന്നു. ബിജെപി എംപി മനോജ് കൊട്ടക്ക് ഉള്‍പ്പടെ നിരവധി പേര്‍ പരസ്യമായി തന്നെ രംഗത്ത് എത്തിയിരുന്നു. നടന്‍ സെയ്ഫ് അലി ഖാന്‍, സംവിധായകന്‍ അലി അബ്ബാസ് സഫര്‍ എന്നിവര്‍ക്കെതിരെ ചണ്ഡീഗഡ് പൊലീസിനും പരാതി നല്‍കിയിട്ടുണ്ട്. സീരീസ് നിരോധിക്കണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്.
താണ്ഡവ് നിരോധിക്കണമെന്നും ഒ.ടി.ടി പ്ലാറ്റ്ഫോമുകൾക്ക് നിയന്ത്രണ അതോറിറ്റി വേണമെന്നും ബി.ജെ.പി എം.പി മനോജ് കൊട്ടക് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കറിന് എഴുതിയ കത്തിൽ ആവശ്യപ്പെട്ടു. ഒ.ടി.ടി പ്ലാറ്റ്ഫോമുകളിൽ സംപ്രേക്ഷണം െചയ്ത പരിപാടികളിൽ ലൈംഗികത, അക്രമം, മയക്കുമരുന്ന്, ബലാത്സംഗം, വെറുപ്പ് എന്നിവ കൂടുതലായുണ്ടെന്നും കത്തിൽ പറയുന്നു.
ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന് ആരോപിച്ച് താണ്ഡവിനെതിരെ ട്വിറ്ററിൽ ബഹിഷ്കരണ ആഹ്വാനം രൂക്ഷമായിരുന്നു. അലി അബ്ബാസ് സഫറാണ് താണ്ഡവിന്‍റെ സംവിധായകൻ.
നടന്‍ സീഷാന്‍അയുബ് സീരീസിലൊരു രംഗത്തില്‍ അവതരിപ്പിക്കുന്ന കഥാപാത്രം ശിവനേയും രാമനേയും അപമാനിക്കുന്നു, സീരീസിലുടനീളം ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നു. തുടങ്ങിയ ആരോപണങ്ങളാണ് സീരീസിനെതിരെ ഉയരുന്ന ആരോപണം.’ബാന്‍ താണ്ഡവ് ‘എന്ന ഹാഷ്ടാഗും ട്വിറ്ററില്‍ ട്രെന്റായിരിക്കുകയാണ്.സെയ്ഫും അയുബൂം സീരീസിന്റെ ക്രീയേറ്ററും മാപ്പ് ചോദിക്കണമെന്നാണ് ഇവരുടെ ആവശ്യം.
Get real time update about this post categories directly on your device, subscribe now.