‘തന്‍റെ ആദ്യത്തെ കാഞ്ചീപുരം സാരിയുടെഓര്‍മകള്‍’ പങ്കുവച്ച് പൂര്‍ണിമ ഇന്ദ്രജിത്ത്

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് പൂര്‍ണിമ ഇന്ദ്രജിത്ത് കുടുംബത്തിനൊപ്പവും സുഹൃത്തുക്കള്‍ക്കൊപ്പവുമുളള സന്തോഷ നിമിഷങ്ങള്‍ പൂര്‍ണിമ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്യാറുണ്ട്. അടുത്തിടെ തന്റെ സുഹൃത്തുക്കളായ ഗീതു മോഹന്‍ദാസ്, മഞ്ജു വാര്യര്‍, സംയുക്ത വര്‍മ്മ എന്നിവര്‍ക്കൊപ്പമുളള ചിത്രം പൂര്‍ണിമ പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു.

ഇപ്പോഴിതാ കോളേജ് കാലത്തെ ചിത്രങ്ങളാണ് പൂര്‍ണിമ പോസ്റ്റ് ചെയ്തിട്ടുളളത്. സെന്‍റ് തെരേസസ് കോളേജിലെ പഠനകാലത്ത് കൂട്ടുകാര്‍ക്കൊപ്പമുളള ചിത്രങ്ങളാണ് ഇത്. ചിത്രത്തിന്റെ കൂടെ രസകരമായൊരു കുറിപ്പും പൂര്‍ണിമ എഴുതിയിട്ടുണ്ട്. ”വിവാഹ ചടങ്ങിന് പോകുന്നതുപോലെയായിരുന്നു അന്ന് ഞാന്‍ ഒരുങ്ങിയത്. കോളേജ് ചടങ്ങില്‍ കാഞ്ചീപുരം സാരിയുടെ ആവശ്യം ഉണ്ടായിരുന്നോ? അതെന്റെ ആദ്യത്തെ കാഞ്ചീപുരം സാരിയായിരുന്നു,” ഇതായിരുന്നു പൂര്‍ണിമ എഴുതിയത്.

വിരലില്‍ എണ്ണാവുന്ന സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും മലയാളികളുടെ പ്രിയനടിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. നടിയെന്ന രീതിയിലും ഫാഷന്‍ ഡിസൈനര്‍ എന്ന രീതിയിലുമെല്ലാം ഏറെ ആരാധകരും പൂര്‍ണിമയ്ക്കുണ്ട്. പൂര്‍ണിമയെ മാത്രമല്ല, പൂര്‍ണിമ- ഇന്ദ്രജിത്ത് താരജോഡിയും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്.

നടി എന്നതിനപ്പുറം ഫാഷന്‍ ഡിസൈനര്‍ എന്ന രീതിയിലും ഏറെ ശ്രദ്ധേയയായ വ്യക്തിത്വമാണ് പൂര്‍ണിമ ഇന്ദ്രജിത്തിന്റേത്. സ്വയം അണിയുന്ന വസ്ത്രങ്ങളിലും ഹെയര്‍ സ്‌റ്റൈലിലുമെല്ലാം പൂര്‍ണിമ തന്റേതായൊരു സ്റ്റെല്‍ കൊണ്ടുവരാന്‍ ശ്രമിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഫാഷന്‍ പ്രേമികള്‍ പലപ്പോഴും ഏറെ കൗതുകത്തോടെയാണ് പൂര്‍ണിമയുടെ ചിത്രങ്ങള്‍ക്കായി കാത്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here