ബോളിവുഡ് താരം സണ്ണി ലിയോണിനെതിരായ കേസ് അവസാനിപ്പിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്

ബോളിവുഡ് താരം സണ്ണി ലിയോണിനെതിരായ കേസ് ക്രൈംബ്രാഞ്ച് അവസാനിപ്പിക്കുന്നു. താരം സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണ സംഘത്തിൻ്റെ നടപടി.

അഞ്ച് തവണ പ്രോഗ്രാം നടത്താൻ സണ്ണി ലിയോൺ തിയ്യതികൾ മാറ്റി നൽകി. ഡിജിപിക്ക് ആണ് അന്വേഷണ സംഘം റിപ്പോർട്ട് നൽകുക.

സണ്ണി ലിയോൺ സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് തെളിവില്ലെന്നാണ് പൊലീസ് കണ്ടെത്തൽ. കൊച്ചിയിലെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാതിരുന്നത് മനപൂ‍ർവമല്ലെന്നാണ് നടിയുടെ മൊഴി.

പെരുമ്പാവൂർ സ്വദേശി ഷിയാസിന്റെ പരാതിയിലാണ് ക്രൈം ബ്രാഞ്ച് കേസെടുത്തത്. 2016 മുതൽ സണ്ണി ലിയോൺ കൊച്ചിയിൽ വിവിധ ഉദ്ഘാടന പരിപാടികളിൽ പങ്കെടുക്കാമെന്ന് വാഗ്ദാനം ചെയ്ത് 12 തവണയായി 29 ലക്ഷം രൂപ തട്ടിയെന്നാണ് പരാതി.

ക്രൈംബ്രാഞ്ച് കൊച്ചി യൂണിറ്റാണ് പൂവാറിൽ വെച്ച് താരത്തെ ചോദ്യം ചെയ്തത്. അതെ സമയം താൻ പണം വാങ്ങി മുങ്ങിയതല്ലെന്നു ബോളിവുഡ് നടി സണ്ണി ലിയോൺ ക്രൈംബ്രാഞ്ചിനു മൊഴി നൽകി.

5 തവണ പരിപാടിക്കായി ഡേറ്റ് നൽകിയിട്ടും സംഘാടകനു പരിപാടി നടത്താൻ ആയില്ല. സംഘാടകരുടെ അസൗകര്യമാണ് ഇതിനു കാരണം. എപ്പോൾ ആവശ്യപ്പെട്ടാലും പരിപാടിയിൽ പങ്കെടുക്കുമെന്നും സണ്ണി ലിയോൺ വ്യക്തമാക്കി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News