കഞ്ചാവ് കൃഷി നടത്തി ഒളിവിൽ പോയ പ്രതി 30 വർഷത്തിനു ശേഷം പൊലീസ് പിടിയില്‍

കഞ്ചാവ് കൃഷി നടത്തി ഒളിവിൽ പോയ പ്രതി 30 വർഷത്തിനു ശേഷം പൊലീസ് പിടിയിലായി. കുട്ടമ്പുഴ പള്ളത്തുപറമ്പിൽ മോഹനൻ (65) ആണ് കുട്ടമ്പുഴ പൊലീസിന്‍റെ പിടിയിലായത്.

കുട്ടമ്പുഴ കല്ലേലിമേട് ഭാഗത്താണ് ഇയാളും സുഹൃത്തുക്കളും കൂടി വനം കയ്യേറി കഞ്ചാവ് കൃഷി നടത്തിയത്.

പൊലീസ് സ്ഥലം കണ്ടെത്തി കേസെടുത്തതിനെ തുടർന്ന് ഇയാളും കൂട്ടാളികളും ഒളിവിൽ പോവുകയായിരുന്നു. നാലു പേരെ നേരത്തെ പിടികൂടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News