മുഖ്യമന്ത്രിക്കെതിരെ നിരന്തരം ആരോപണമുന്നയിക്കുന്ന കോണ്‍ഗ്രസ് ധര്‍മടം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ പോലും കണ്ടെത്താന്‍ ക‍ഴിയാത്ത ഗതികേടില്‍: പിസി ചാക്കോ

കോണ്‍ഗ്രസ് അഗത്വം രാജിവച്ച് എന്‍സിപിയില്‍ ചേര്‍ന്ന മുതിര്‍ന്ന നേതാവ് പിസി ചാക്കോ ക്രളത്തിലെത്തി എല്‍ഡിഎഫിനെ ശക്തിപ്പെടുത്താമുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുമെന്നും നാളെ മുതല്‍ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പങ്കെടുക്കുമെന്നും കേരളത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി പരമാവധി മണ്ഡലങ്ങളില്‍ പ്രചാരണം നടത്തുമെന്നും പിസി ചാക്കോ പറഞ്ഞു.

കേരളത്തില്‍ ഭരണമാറ്റമുണ്ടാവുമെന്നത് പ്രതിപക്ഷകക്ഷികളുടെ യുക്തിസഹമല്ലാത്ത പ്രചാരണമാണെന്നും വമ്പിച്ച ങൂരിപക്ഷത്തില്‍ കേരളത്തില്‍ തുടര്‍ ഭരണമുണ്ടാവുമെന്നും പിസി ചാക്കോ പറഞ്ഞു. പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കുമോ എന്ന ആശങ്കയിലാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ഒ രാജഗോപാലിന്‍റെ പ്രതികരണത്തിന് മറുപടി പറയേണ്ടത് കോണ്‍ഗ്രസ് നേതൃത്വമാണെന്നും പിസി ചാക്കോ പറഞ്ഞു.

കോണ്‍ഗ്രസ് ചരിത്രത്തിലെ എറ്റവും വലിയ തകര്‍ച്ചയെയാണ് നേരിടുന്നത് ഇതിന്‍റെ ഉത്തരവാദിത്വത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ നിലവിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് ക‍ഴിയില്ല നേതാക്ക‍ളുടെ ഗ്രൂപ്പ് താല്‍പര്യങ്ങളാണ് ഇതിന് കാരണമെന്നും പിസി ചാക്കോ പറഞ്ഞു.

ഗ്രൂപ്പ് നേതാക്കളാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചതെന്നും ഇത് കോണ്‍ഗ്രസിന്‍റെ ജയസാധ്യതയെ മങ്ങലേല്‍പ്പിച്ചുവെന്നും പിസി ചാക്കോ പറഞ്ഞു. കൂടുതല്‍ നേതാക്കള്‍ ഇതില്‍ അസംതൃപ്തരാണെന്നും അവര്‍ സമീപ ദിവസങ്ങളില്‍ പാര്‍ട്ടി വിടുമെന്നും പിസി ചാക്കോ പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ നിരന്തരം ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിന് അദ്ദേഹത്തിനെതിരെ ഒരു രാഷ്ട്രീയ മത്സരം നടത്താനുള്ള കെല്‍പ്പില്ല. ധര്‍മടത്ത് മുഖ്യമന്ത്രിക്കെതിരെ ഒരു സ്ഥാനാര്‍ത്ഥിയെ പോലും കണ്ടെത്താന്‍ ക‍ഴിയാത്ത ഗതികേടിലാണ് കോണ്‍ഗ്രസെന്നും പിസി ചാക്കോ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും തലതാ‍ഴ്ത്തിപ്പിടിച്ച് നടക്കേണ്ട നിരവധി ആരോപണങ്ങള്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ഉയര്‍ന്നുവന്നിട്ടുണ്ടെന്നും പിസി ചാക്കോ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here