ഇ ഡിക്കെതിരായ അന്വേഷണത്തെ എതിർത്ത് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്

ഇ ഡിക്കെതിരായ അന്വേഷണത്തെ എതിർത്ത് പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്. ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തത് ഭരണഘടനാ വിരുദ്ധമെന്ന് രാജ്നാഥ് സിംഗ്. എന്നാല്‍ വസ്തുതകളെ മറച്ച് പിടിച്ചാണ് രാജ് നാഥ് സിംഗ് കേസെടുത്തത് ഫെഡറല്‍ തത്വങ്ങളുടെ ലംഘനം എന്നാരോപിക്കുന്നത്.

മുഖ്യമന്ത്രിക്കെതിരെ എൻ‍ഫോസ്മെന്‍റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ഗൂഢാലോചന നടത്തിയെന്ന് പകല്‍ പോലെ വ്യക്തമായ സഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് ഇവര്‍ക്കെതെതിരെ കേസെടുത്തത്. എന്നാല്‍ ഇത് ഭരണഘടനാ വിരുദ്ധവും ഫെഡറല്‍ തത്വങ്ങളുടെ ലംഘനമെന്നാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഇന്ന് തിരുവനന്തപുര്തത് പറഞ്ഞത്.

ക്രിമിനല്‍ ഗൂഢാലോചന അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിന് അധികാരമില്ലെന്ന വാദമാണ് പരോക്ഷമായി ഇവിടെ കേന്ദ്ര പ്രതിരോധ മന്ത്രി ഉയര്‍ത്തുന്നത്. കസ്റ്റഡിയിലോ പുറത്തോ വെച്ച് നടത്തുന്ന ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് അവര്‍ കേന്ദ്ര സര്‍വ്വീസിലെ ഉദ്യോഗസ്തരാണെങ്കില്‍ കൂടി നിയമപരിപക്ഷ ലഭിക്കില്ല.

കസ്റ്റഡിയില്‍ വെച്ച് ഉണ്ടാവുന്ന മര്‍ദ്ദനം, ഭീഷണി,കൃതൃമ തെളിവ് ഉണ്ടാക്കല്‍ , തുടങ്ങിയ നടത്താന്‍ രാജ്യത്തെ ഒരു ഏജന്‍സിക്കും അധികാരമില്ല. മാത്രമല്ല ഇതെല്ലാം തന്നെ ഐപിസി , സിആര്‍പിസി, ഇന്‍ഡ്യന്‍ എവിഡന്‍സ് ആക്ട് എന്നീവ പ്രകാരം കുറ്റകരവുമാണ്.

മുഖ്യമന്ത്രിക്കെതിരെ മൊ‍ഴി നല്‍കാന്‍ സ്വപ്നയെ കേന്ദ്ര ഏജന്‍സി നിര്‍ബന്ധിച്ചതിന് അവരുടെ ശബ്ദം തന്നെയാണ് സാക്ഷി. മൊ‍ഴി നല്‍കാന്‍ സ്വപ്ന നിര്‍ബന്ധിക്കപ്പെടുന്നതിന് ദൃക്സാക്ഷികളായി രണ്ട് പോലീസ് ഉദ്യോഗസ്ഥരും ഉണ്ട്. ഒരു വ്യക്തിക്കെതിരെ എഫ്ഐആര്‍ രജിസ്ട്രര്‍ ചെയ്യാന്‍ ഇത്രയധികം പ്രഥമിക തെളിവുകള്‍ മതിയെന്ന് ഇരിക്കെ എഫ്ഐആര്‍ ഭരണഘടന വിരുദ്ധമാണെന്ന് സ്ഥാപിക്കാന്‍ ഉളള പ്രതിരോധ മന്ത്രിയുടെ ശ്രമം തെറ്റിധരിപ്പിക്കാന്‍ ആണെന്ന് വ്യക്തം.

എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോ‍ഴ്സ്മെന്‍റ് ഉദ്യോഗസ്ഥര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അടിയന്തിര സ്റ്റേ അനുവദിച്ചില്ലെന്നതും കൂട്ടിവായിക്കണം. നിയമ ലംഘനമാണ് കേരളാ പോലീസ് നടത്തിയതെങ്കില്‍ വാദത്തിന് മുന്‍പ് തന്നെ സ്റ്റേ അനുവദിക്കുമായിരുന്നു.

വ്യക്തമായ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് എഫ്ഐആര്‍ രജിസ്ട്രര്‍ ചെയ്തതെന്നിരിക്കെ രാജ്നാഥ് സിംഗിന്‍റെ ഇന്നത്തെ ആക്ഷേപം രാഷ്ടീയം മാത്രം മുന്‍ നിര്‍ത്തിയുളളതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel