മാധ്യമ രംഗത്തെ അനുഭവസമ്പത്തും ആശയവിനിമയ ശൈലിയും,രാജ്യസഭയിൽ മികച്ച പ്രകടനം നടത്താൻ ജോൺബ്രിട്ടാസിന് മുതൽകൂട്ട് ആകും:ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപൊലീത്ത

രാജ്യസഭയിലേക്ക് പുതിയ ഉത്തരവാദിത്വങ്ങളുമായി യാത്രയാരംഭിക്കുന്ന പ്രശസ്ത മാധ്യമപ്രവര്‍ത്തകനും കൈരളി ചാനല്‍ മാനേജിംഗ് ഡയറക്ടറുമായ ജോണ്‍ ബ്രിട്ടാസിനെ അഭിനന്ദിച്ച് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപൊലീത്ത.ഒരു മികച്ച പാർലമെന്ററിയൻ ആയി
ജോൺ ബ്രിട്ടാസ് ശോഭിക്കും , അർഹതക്കുള്ള അംഗീകാരം തന്നെയാണ് ഈ സ്ഥാന ലബ്ധി എന്നും
ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

വ്യക്തിപരമായി ശ്രീ ജോൺ ബ്രിട്ടാസിനെ പരിചയപ്പെട്ടിട്ടു ഏകദേശം ഒരു വർഷമേ ആയിട്ടുള്ളു. അതിനു മുൻപേ മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ നമ്മുടെ ഒക്കെ മനസ്സിൽ ഇടം നേടിയിരുന്ന വ്യക്തിത്വം. ആരെയും ആകർഷിക്കുന്ന വ്യക്തിത്വം, ഗംഭീരമായ പ്രസംഗശൈലി, നല്ല എഴുത്തുകാരൻ , മികച്ച സംഘടകൻ എന്നീ നിലകളിൽ എല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ ബ്രിട്ടാസ് രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടതിൽ ഏറെ സന്തോഷം ഉണ്ട്. അദ്ദേഹത്തെ ആത്മാർഥമായി അഭിനന്ദിക്കുന്നു.

JNU ന്റെ ഒരു മികച്ച അക്കാഡമിക് ഉൽപെന്നം, ഡൽഹിയിൽ നീണ്ട നാൾ പത്രപ്രവർത്തന അനുഭവം, ഇംഗ്ലീഷ്, ഹിന്ദി, തുടങ്ങിയ ഭാഷകൾ അനായാസം കൈകാര്യം ചെയ്യാനുള്ള നൈപുണ്യം, മാധ്യമ രംഗത്തെ അനുഭവസമ്പത്ത്, എല്ലാവർക്കും പ്രിയങ്കരമായ ആശയവിനിമയ ശൈലി, ഇവയെല്ലാം രാജ്യസഭയിൽ മികച്ച പ്രകടനം നടത്താൻ JB സാറിന് മുതൽകൂട്ട് ആകും എന്ന കാര്യത്തിൽ സംശയം ഇല്ല.

വാർത്ത അവതരണത്തിൽ ഒരു നവ ശൈലി തന്നെ അദ്ദേഹം മാധ്യമ രംഗത്ത് കൊണ്ട് വന്നു. വിഷയങ്ങൾ നന്നായി ഹോംവർക് ചെയ്തു അവതരിപ്പിക്കാൻ അദ്ദേഹത്തിന്റെ JNU ബാക്ക്ഗ്രൗണ്ട് നന്നായി സഹായിച്ചിട്ടുണ്ട് എന്ന് മനസ്സിലാകും. കൈരളി TV യുടെ MD എന്ന നിലയിൽ അദ്ദേഹത്തിന്റെ സേവനവും സംഭാവനകളും ഏറെയാണ്.

വ്യക്തിപരമായി പരിചയപ്പെട്ട നാൾ മുതൽ സൗഹൃദം സൂക്ഷിക്കാൻ കഴിയുന്നതിൽ എനിക്ക് ഒത്തിരി സന്തോഷം ഉണ്ട്. ഹൃദ്യവും മാന്യവുമായ പെരുമാറ്റം പ്രത്യേകം എടുത്തു പറയണം. തൊടുന്നതെല്ലാം പൊന്നാക്കുന്ന ഒരു ബ്രിട്ടാസ് സ്പർശം അദ്ദേഹത്തിന്റെ എല്ലാം പ്രവർത്തന രംഗത്തും ദർശിക്കാൻ കഴിയും. ഒരു മികച്ച പാർലമെന്ററിയൻ ആയി JB Sir ശോഭിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്. അർഹതക്കുള്ള അംഗീകാരം തന്നെയാണ് ഈ സ്ഥാന ലബ്ധി. പ്രിയപ്പെട്ട JB സാറിന് നിറഞ്ഞ ഹൃദയത്തോടെ എല്ലാ ആശംസകളും നേരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News