നെയ്യാറ്റിന്‍കരയില്‍ വികലാംഗനു നേരെ പെട്രോള്‍ ബോംബെറിഞ്ഞു

നെയ്യാറ്റിന്‍കര കുന്നത്തുകാലില്‍ വികലാംഗനു നേരെ പെട്രോള്‍ ബോംബെറിഞ്ഞു. ബോംബേറില്‍ പരിക്കേറ്റ അരുവിയോട് സ്വദേശി വര്‍ഗീസിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട് സെബാസ്റ്റ്യന്‍ എന്നയാളെ മാരായമുട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു.

സെബാസ്റ്റ്യന്റെ വീടിനു മുന്നില്‍ ശവപ്പെട്ടിക്കട നടത്തുന്നതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നില്‍. വികലാംഗനായ വര്‍ഗീസ് നടത്തിവന്നിരുന്ന കടയ്ക്ക് എതിരെ നിരവധിതവണ സെബാസ്റ്റ്യന്‍ പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും പരാതിയില്‍ കഴമ്പില്ലാത്ത കാരണം നടപടികള്‍ സ്വീകരിച്ചിരുന്നില്ല. ഇതില്‍ പ്രകോപിതനായാണ് രാവിലെ വര്‍ഗീസ് കടയ്ക്കുള്ളില്‍ ഇരിക്കുന്ന സമയത്ത് സെബാസ്റ്റ്യന്‍ വീടിനുമുകളില്‍ നിന്ന് പെട്രോള്‍ ബോംബ് കടകളിലേക്ക് എറിഞ്ഞത്.

ഇരുകാലില്‍ ചലനശേഷിയില്ലാത്ത വര്‍ഗ്ഗീസിന് ഈ ആക്രമണത്തില്‍ നിന്ന് ഓടി രക്ഷപ്പെടാനും കഴിഞ്ഞില്ല. ഗുരുതരമായി പൊള്ളലേറ്റ വര്‍ഗീസിനെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. കൃത്യത്തിനു ശേഷം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച സെബാസ്റ്റ്യനെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പോലീസില്‍ ഏല്‍പ്പിച്ചു. നിലവില്‍ മാരായമുട്ടം പോലീസിന്റ കസ്റ്റഡിയിലാണ് സെബാസ്റ്റ്യന്‍. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചു വരുന്നതായി പോലീസ് പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News