നെല്ലറ ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടര്‍ ഷംസുദീന്‍ നെല്ലറയുടെ പിതാവ് കരിമ്പനക്കല്‍ ഇബ്രാഹിം ഹാജി അന്തരിച്ചു

നെല്ലറ ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടര്‍ ഷംസുദീന്‍ നെല്ലറയുടെ പിതാവ് കരിമ്പനക്കല്‍ ഇബ്രാഹിം ഹാജി നിര്യാതനായി. 86 വയസായിരുന്നു . മലപ്പുറം ജില്ലയിലെ എടപ്പാള്‍ നടുവട്ടത്തെ മുന്‍കാല വ്യാപാരിയായിരുന്നു.

നാലുപതിറ്റാണ്ട് കാലത്തില്‍ അധികമായി എടപ്പാള്‍ ചുങ്കം മഹലിന്റെ പ്രസിഡണ്ടും, ജനറല്‍ സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചിട്ടുണ്ട് .എടപ്പാള്‍ ദാറുല്‍ ഹിദായ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപകരില്‍ ഒരാളാണ്.

ഷംസുദ്ദീനെ കൂടാതെ അബ്ദുല്‍ നാസര്‍, അബ്ദുല്‍ അസീസ്, ഫാത്തിമ, ജമീല, സുലൈഖ, നജ്‌ല എന്നിവര്‍ മക്കളാണ്. ഖബറടക്കം ഞായറാഴ്ച എടപ്പാള്‍ ചുങ്കം മഹല്ല് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News