ടോസ്റ്റ് ബ്രെഡ് ഇഷ്ടമാണോ? എന്നാൽ മാരകരോഗം തൊട്ടരികെ

എന്തിനും ഏതിനും എളുപ്പ മാർഗം തേടി നടക്കുന്ന അലസന്മാരുടെ ഇഷ്ട ഭക്ഷണമാണ് ടോസ്റ്റ് ബ്രെഡ്. എന്നാൽ കാൻസർ പോലുള്ള മാരക രോഗങ്ങൾക്ക് ഇത് കാരണമായേക്കാമെന്നാണ് ലോകാരോഗ്യസംഘടനയുടെ പഠന റിപ്പോർട്ട് .എളുപ്പത്തിൽ ഉണ്ടാക്കാവുന്ന രുചിയൂറുന്ന ഒന്നു തന്നെയാണ് ടോസ്റ്റ് ബ്രെഡ് എന്ന കാര്യത്തിൽ ഒരു തർക്കവുമില്ല.

എന്നാൽ കാര്‍ബോഹൈഡ്രേററുകള്‍ അടങ്ങിയ ഇത്തരം ഭക്ഷണങ്ങള്‍ മൊരിയ്ക്കുമ്പോൾ ഇവയിൽ അക്രിലമൈഡ് എന്ന രാസവസ്തുവുണ്ടാകുന്നുണ്ടത്രെ , ഇതാണ് പലരുടേയും ജീവിതത്തിലെ വില്ലനായി പിന്നെ മാറുന്നതും. വെളുത്ത ബ്രെഡിലാണ് കാര്‍ബോഹൈഡ്രേറ്റ് കണ്ടുവരുന്നത്. എന്നാൽ ഗോതമ്പ് ബ്രെഡിൽ ഈ പ്രശ്നമില്ല. ഇതേപോലെ ഉരുളക്കിഴങ്ങും മൊരിച്ച് കഴിക്കാൻ പാടില്ല. സാധാരണ രീതിയിൽ വേവിച്ച് ഉരുളക്കിഴങ്ങ് ഉപയോഗിക്കുന്നത് ശരീരത്തിന് ഗുണം നൽകുന്നുണ്ടെങ്കിലും മൊരിക്കുമ്പോഴാണ് ഇതും വില്ലനാവുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News