സ്വത്ത് തര്‍ക്കം; മകനും മരുമകളും ചേർന്ന് വൃദ്ധനെ ക്രൂരമായി മര്‍ദ്ദിച്ചു- വീഡിയോ

സ്വത്ത് തര്‍ക്കത്തിന്‍റെ പേരില്‍ മകനും മരുമകളും ചേർന്ന് വൃദ്ധനെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. സ്വത്ത് തര്‍ക്കത്തിന്‍റെ പേരിലായിരുന്നു മര്‍ദ്ദനം. ഇരുവരെയും പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു. തോണ്ട മണ്ണിൽ റഷീദി(75)നെ മകനും മരുമകളും ചേർന്ന് ക്രൂരമായി മർദിച്ചത്.

രണ്ട് ദിവസം മുന്‍പായിരുന്നു സംഭവം. റഷീദിനെ കമ്പ് ഉപയോഗിച്ച് അടിച്ച് നിലത്ത് ഇട്ട ശേഷം നഗ്നനാക്കി മർദ്ദിച്ചു. നാട്ടുകാര്‍ വിളിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തിയാണ് റഷീദിനെ രക്ഷിച്ചത്. അതിക്രൂരമായ മർദനമാണ് ഇദ്ദേഹത്തിന് ഏൽക്കേണ്ടിവന്നത്. സമീപവാസികൾ പകർത്തിയ ദൃശ്യം പുറത്തുവന്നു. ദൃശ്യം പകർത്തുന്നതിനിടെ സമീപവാസികൾക്ക് നേരെയും ഇവർ കയർത്തു.സംഭവത്തിൽ ഷാനവാസിനും ഭാര്യയ്ക്കും സഹോദരനുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News