അർജ്ജുൻ ആയങ്കി കള്ളക്കടത്തിന് ഉപയോഗിച്ച കാറിന്‍റെ ഉടമ സജേഷിനെ ഡിവൈഎഫ്ഐ പുറത്താക്കി 

സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ട അർജ്ജുൻ ആയങ്കി ഉപയോഗിച്ച കാറിന്‍റെ ഉടമയെ ഡിവൈഎഫ്ഐയില്‍ നിന്ന് പുറത്താക്കി. ഡിവൈഎഫ്ഐ ചെമ്പിലോട് മേഖല സെക്രട്ടറി സി സജേഷിനെയാണ് പുറത്താക്കിയത്.

സാമൂഹ്യ വിരുദ്ധ സംഘങ്ങളുമായി ബന്ധം പുലർത്തിയത്തിന്റെ പേരിലും സംഘടനയ്ക്ക് നിരക്കാത്ത രീതിയില്‍ പ്രവര്‍ത്തിച്ചതിനാലുമാണ് നടപടി.

സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘത്തിന്റെ നേതാവ് അര്‍ജുന്‍ ആയങ്കി ഉപയോഗിച്ചുവന്ന കാര്‍ ഡി.വൈ.എഫ്.ഐ. ചെമ്പിലോട് നോര്‍ത്ത് വില്ലേജ് സെക്രട്ടറി സി. സജേഷിന്റേതാണെന്ന് സൂചനകള്‍ പുറത്തുവന്നിരുന്നു.

എന്നാല്‍, തന്‍റെ അനുവാദം ഇല്ലാതെയാണ് അര്‍ജുന്‍ കാര്‍ കൊണ്ടുപോയത് എന്നുകാട്ടി ആര്‍.സി. ഉടമയായ സജേഷ് പൊലിസില്‍ പരാതിനല്‍കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News