സുനന്ദ പുഷ്‌ക്കറിന്റെ ദുരൂഹ മരണം: ശശി തരൂരിന് മേല്‍ കുറ്റം ചുമത്തുന്നത് സംബന്ധിച്ച കേസ് വിധി പറയാന്‍ മാറ്റി

സുനന്ദ പുഷ്‌ക്കർ കേസിൽ ഭർത്താവ് ശശി തരൂരിനെ പ്രതി ചേർക്കണമോയെന്ന കാര്യത്തിൽ വിധി പറയുന്നത് കോടതി മാറ്റിവെച്ചു. ദില്ലി റോസ് അവന്യു കോടതിയാണ് കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചത്. ഇനി എന്ന് കേസ് എടുക്കുമെന്ന് കോടതി വ്യക്തമാക്കിയിട്ടില്ല. തുടർച്ചയായി മൂന്നാം തവണയാണ് കോടതി കേസ് മാറ്റിവെക്കുന്നത്.

ഭർത്താവ് ശശി തരൂരിനെതിരെ സുനന്ദയുടെ മരണത്തിൽ പ്രേരണയ്ക്കോ, കൊലപാതകത്തിനോ കുറ്റം ചുമത്തണമെന്നാണ് പൊലീസ് ആവശ്യം. എന്നാൽ തനിക്കെതിരെ തെളിവുകളില്ലെന്നാണ് ശശി തരൂരിന്റെ വാദം.

സുനന്ദയുടെ മരണം ആത്മഹത്യയായിട്ടോ, നരഹത്യയായിട്ടോ കാണാനാകില്ല. അപകട മരണമായിട്ടാണ് കണക്കാക്കേണ്ടതെന്ന് ശശി തരൂരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വികാസ് പഹ്വ കോടതിയെ അറിയിച്ചിരുന്നു. 2014 ജനുവരി 17നായിരുന്നു ഹോട്ടൽ മുറിയിൽ സുനന്ദയെ മരിച്ചനിലയിൽ കണ്ടെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News