മാണിയുടെ പേര് പരാമര്‍ശിച്ചിട്ടില്ല, മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ച് വാര്‍ത്ത നല്‍കി: എ. വിജയരാഘവന്‍

നിയമസഭയിലെ കയ്യാങ്കളിക്കേസ് പരിഗണിക്ക‍വേ സുപ്രീംകോടതിയിൽ കെ.എം. മാണിയുടെ പേര് പരാമർശിച്ചിട്ടില്ലെന്ന് സി.പി.ഐ.എം ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവൻ.മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ച് വാർത്ത നൽകിയെന്നും ഇവർക്ക് പ്രത്യേക രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും വിജയരാഘവൻ പറഞ്ഞു.

കേരളത്തിലെ അഴിമതിയിൽ കുളിച്ചുനിന്ന യു.ഡി.എഫിനെതിരെയുള്ള സമരമായിരുന്നു ഇടതുപക്ഷം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഇതിനെ യു.ഡി.എഫിനെതിരായ സമരമായി വേണം കാണാനെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങളിൽ വാർത്താ നിർമ്മാണ വിദഗ്ധരുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഇടതുമുന്നണിയിൽ ആശയക്കുഴപ്പം ഉണ്ടാക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നു. സത്യവാങ്മൂലത്തിൽ കെ.എം. മാണി എന്ന പേര് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കോടതിയിൽ നടന്ന ആശയവിനിമയമാണ് മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചതെന്നും വിജയരാഘവൻ വ്യക്തമാക്കി. കെ.എം. മാണി ഏറെ പ്രവർത്തന പാരമ്പര്യമുള്ള, അനുഭവ സമ്പത്തുള്ള രാഷ്ട്രീയ നേതാവാണെന്നും അദ്ദേഹം പറഞ്ഞു.

ബാർകോഴ ആരോപണങ്ങളിൽ കെ.എം. മാണിക്ക് വ്യക്തിപരമായി ബന്ധമില്ലെന്ന് വിജിലൻസ് കണ്ടെത്തിയതാണെന്നും എ. വിജയരാഘവൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News