വയോധികന്റൈ ചുണ്ടുകള്‍ തുന്നിക്കെട്ടി, കൈകാലുകള്‍ കൂട്ടിക്കെട്ടി രണ്ടാം ഭാര്യയുടെ മകന്‍; പിന്നീട് ചെയ്ത കൊടുംക്രൂരത കണ്ട് ഞെട്ടി സോഷ്യല്‍മീഡിയ

മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവനരുന്നത്. വയോധികന്റൈ ചുണ്ടുകള്‍ തുന്നിക്കെട്ടി, കൈകാലുകള്‍ കൂട്ടിക്കെട്ടി രണ്ടാം ഭാര്യയുടെ മകന്‍. ചുണ്ടുകള്‍ തുന്നിക്കെട്ടിയ ശേഷം കയ്യും കാലും കൂട്ടിക്കെട്ടി 65കാരനെ റെയില്‍വെ ട്രാകില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതിലൂടെയാണ് ക്രൂരത പുറത്തറിയുന്നത്.

ചൊവ്വാഴ്ച രാത്രി ശൌചാലയത്തില്‍ പോവുകയായിരുന്ന ഭോലാ റാമെന്ന അറുപത്തിയഞ്ചുകാരനെയാണ് രണ്ടാം ഭാര്യയുടെ മകന്‍ സിഗ്സിജി ക്യാബിന് സമീപമുള്ള ട്രാകില്‍ ഉപേക്ഷിച്ചത്. സംഭവം ശ്രദ്ധയില്‍ പെട്ട ഗ്രാമീണരാണ് പിന്നീട് പൊലീസിനെ വിവരമറിയിച്ചത്. രക്ഷപെടുത്തിയ ഉടനെ ഭോലാ റാമിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റാമിന്റെ രണ്ടാം ഭാര്യയാണ് സംഭവത്തിന് പിന്നില്‍.

പാലമു ജില്ലയിലെ ഉന്താരി റോഡ് ബ്ലോകിലെ ഭീതിഹാര ഗ്രാമത്തിലാണ് നാടിനെയൊന്നാകെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. റെയില്‍വേട്രാക്കില്‍ നിസ്സഹായനായി മരണത്തെ മുഖാമുഖം കണ്ടുകിടന്ന ഭോലാ റാമിനെ ഝാര്‍ഖണ്ഡ് പൊലീസ് ആണ് അതിവിദഗ്ധമായി രക്ഷപ്പെടുത്തിയത്.

രണ്ടാം ഭാര്യയുടെ മകനും മറ്റ് രണ്ട് പേരും ചേര്‍ന്ന് പിടികൂടുകയും മര്‍ദിക്കുകയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് മൂന്ന് പേര്‍ തന്റെ ചുണ്ടുകള്‍ തുന്നിക്കെട്ടിയെന്നും തുടര്‍ന്ന് കയ്യും കാലും കയറു കൊണ്ട് ബന്ധിച്ച ശേഷം രാത്രി റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നും ഭോലാ റാം പൊലീസിനോട് പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News