‘ഈ വലിയ ലോകം ഞങ്ങളോട് നിശബ്ദരാകരുത്’ ലോകത്തോട് അഭ്യർത്ഥിച്ച് സംവിധായിക സഹ്റ കരീമി

അഫ്ഗാൻ ജനതയെ പിന്തുണയ്ക്കണമെന്നും അവർക്ക് വേണ്ടി പ്രാർഥിക്കണമെന്നും ലോകത്തോട് അഭ്യർത്ഥിച്ചുകൊണ്ട് അഫ്ഗാനിസ്ഥാന്‍ സംവിധായികയും നിര്‍മാതാവുമായ സഹ്റ കരീമി.

‘അവർ ഞങ്ങളെ കൊല്ലാൻ വരികയാണ്. ഈ വലിയ ലോകത്തിലെ ജനങ്ങളെ നിങ്ങൾ മൗനമായി ഇരിക്കരുത്’ എന്നുതുടങ്ങുന്ന വീഡിയോ ആണ് സഹ്റ കരീമി തന്റെ ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്. ഇന്നലെ കരീമി പങ്കുവച്ച ഒരു കത്തും പുറത്തുവന്നിരുന്നു. കാബൂളും താലിബാൻ പിടിച്ചുവെന്ന വാർത്ത വിശ്വസിക്കാൻ ആവുന്നില്ലെന്നും അവർ പറയുന്നു. അഫ്ഗാൻ ജനതയെ പിന്തുണയ്ക്കണമെന്നും അവർക്ക് വേണ്ടി പ്രാർഥിക്കണമെന്നും അവർ ട്വിറ്ററിലൂടെ ലോകത്തോട് അഭ്യർഥിക്കുന്നു.

അതേസമയം,താലിബാൻ അഫ്ഗാനിസ്താനിൽ അധികാരത്തിലെത്തിയത് സാമൂഹ്യ-രാഷ്ട്രീയ-മനുഷ്യാവകാശ-, ലിംഗനീതി പ്രതിസന്ധികളോടൊപ്പം ആരോഗ്യമേഖലയിലും വലിയ വെല്ലുവിളികൾ ഉയർത്തിയിരിക്കുകയാണ്. കാബൂൾ വിമാനത്താവളത്തിൽനിന്നുള്ള എല്ലാ സർവീസുകളും ഇതിനോടകം നിർത്തിവച്ചു. അഫ്ഗാനിസ്ഥാന്‍ വ്യോമാതിര്‍ത്തി അടച്ചു. രാജ്യത്തിനു പുറത്തേക്ക് ആളുകൾ കൂട്ടത്തോടെ പലായനം ചെയ്യുന്ന പശ്ചാത്തലത്തിൽ വിമാനത്താവളത്തിലെ തിരക്ക് അനിയന്ത്രിതമായതാണു ഇതിന് കാരണം.

എന്നാൽ തിരക്കു നിയന്ത്രിക്കാൻ യു എസ് സേന ആകാശത്തേക്കു വെടിയുതിർത്തിരുന്നു. വിമാനത്തിൽ കയറിപ്പറ്റാൻ ആയിരക്കണക്കിന് ആളുകൾ തിക്കും തിരക്കും കൂട്ടിയതായും വിമാനത്തിന്റെ ചക്രത്തിൽ തൂങ്ങി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ രണ്ട്​ പേർക്ക് ദാരുണാന്ത്യം സംഭവിക്കുകയും ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News