മഞ്ഞളിനെ ഒഴിവാക്കി കളയല്ലേ.. ഗുണങ്ങള്‍ ചില്ലറയല്ല

ഔഷധ ഗുണങ്ങളുടെ പേരില്‍ കാലാകാലങ്ങളായി ഉപയോഗിച്ചു വരുന്ന ഒരു പ്രധാന സുഗന്ധവ്യജ്ഞനമാണ് മഞ്ഞള്‍. കുര്‍ക്കുമിന്‍ ആണ് ഇതിന്റെ ആകര്‍ഷകമായ നിറത്തിനും ആരോഗ്യപരമായ ഗുണങ്ങള്‍ക്കും കാരണമാകുന്ന ഘടകം. ഇന്ത്യക്കാരുടെ ആഹാരശീലങ്ങളില്‍ ഏറ്റവും പ്രധാനമായ ഒന്നാണ് മഞ്ഞള്‍.

ശരീരത്തില്‍ പാദം മുതല്‍ തലവരെയുള്ള എല്ലാ പ്രശ്നങ്ങള്‍ക്കും പ്രതിവിധി മഞ്ഞളിലുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. പ്രോട്ടീനും വൈറ്റമിനും കാല്‍സ്യവും ഇരുമ്പും മഗ്‌നീഷ്യവും സിങ്കും ഒക്കെ മഞ്ഞളില്‍ അടങ്ങിയിട്ടുണ്ട്. എന്തുകൊണ്ടാണ് മഞ്ഞള്‍ ദിവസവും ആഹാരത്തില്‍ ഉള്‍പ്പെടുത്തേണ്ടത് എന്നു നോക്കാം.

ക്യാന്‍സര്‍ സാധ്യത കുറയ്ക്കും

പ്രോസ്റ്റേറ്റ് കാന്‍സറിനെ പ്രതിരോധിക്കാന്‍ മഞ്ഞളിനു പ്രത്യേക കഴിവുണ്ടെന്നു ശാസ്ത്രം പറയുന്നു. രക്തത്തില്‍ കണ്ടുവരുന്ന ട്യൂമര്‍ കോശങ്ങളായ ടി-സെല്‍, ലുക്കീമിയ, കുടലിലും മാറിടങ്ങളിലും വരുന്ന കാര്‍സിനോമ എന്നിവയെ പ്രതിരോധിക്കാന്‍ മഞ്ഞളിന് കഴിവുണ്ടെന്ന് നിരവധി ഗവേഷണങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്.

പ്രതിരോധ ശേഷി കൂട്ടാന്‍

മഞ്ഞളിലുള്ള ‘ലിപ്പോപോളിസാക്കറൈഡ് എന്ന പദാര്‍ഥമാണ് ഇതിനു സഹായിക്കുന്നത്. ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവയെ പ്രതിരോധിക്കാന്‍ മഞ്ഞളിനുള്ള കഴിവും രോഗങ്ങളെ പ്രതിരോധിക്കാന്‍ ശരീരത്തിനു കരുത്തേകുന്നു.

ദഹനം എളുപ്പമാക്കാന്‍

നമ്മുടെ കറികളില്‍ എപ്പോഴും ചേര്‍ക്കുന്ന വസ്തുവാണ് മഞ്ഞള്‍ പൊടി. ഇതിനു പിന്നില്‍ ശാസ്ത്രീയമായ ചില കാരണങ്ങള്‍ കൂടിയുണ്ട്. ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് മഞ്ഞള്‍. നെഞ്ചെരിച്ചിലിന് നാല് കപ്പ് തിളപ്പിച്ച വെള്ളത്തില്‍ അല്‍പം മഞ്ഞള്‍ മിക്സ് ചെയ്ത് കുടിച്ചാല്‍ മതിയാകും.

തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് സഹായം

തലച്ചോറിലേക്കുള്ള ഓക്‌സിജന്റെ ഒഴുക്കു കൂട്ടാനും തലച്ചോറിലെ ‘പ്ലാക്ക്’ നീക്കം ചെയ്യാനുമുള്ള മഞ്ഞളിന്റെ കഴിവാണ് മറവിരോഗം ചെറുക്കാന്‍ സഹായിക്കുന്നത്. അല്‍സ്‌ഹൈമേഴ്‌സ് രോഗത്തിന്റെ കാഠിന്യം കുറയ്ക്കാനും മഞ്ഞള്‍ സഹായിക്കുന്നതായി ഗവേഷണങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.

കരള്‍ സംരക്ഷിക്കും

രക്തം ശുചീകരിക്കാനുള്ള കരളിന്റെ കാര്യക്ഷമത കൂട്ടാന്‍ മഞ്ഞളിനു കഴിവുണ്ട്. അതുപോലെ രക്തചംക്രമണം കൂട്ടാനും മഞ്ഞള്‍ സഹായിക്കുന്നു. ശരീരത്തില്‍നിന്നു വിഷാംശങ്ങള്‍ പുറന്തള്ളാന്‍ കരളിനെ മഞ്ഞള്‍ ഇത്തരത്തില്‍ സഹായിക്കുന്നു. നിത്യവും ഒരു ടീസ്പൂണ്‍ അളവില്‍ മഞ്ഞള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ തന്നെ മഞ്ഞളിന്റെ ഗുണഫലങ്ങള്‍ പൂര്‍ണമായും അനുഭവിക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News