പ്രകൃതിക്ഷോഭത്തെ തുടർന്നുള്ള കൃഷി നാശം: ദുരിതാശ്വാസത്തുക ലഭിക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കാം

പ്രകൃതിക്ഷോഭത്തില്‍ കാര്‍ഷിക വിളകള്‍ നഷ്ടമായവര്‍ക്ക് ദുരിതാശ്വാസ തുക ലഭിക്കുന്നതിന് www.aims.kerala gov. In എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കാം. ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്, കരം അടച്ച രസീത്, പാട്ടകൃഷി ആണെങ്കില്‍ സ്ഥലം ഉടമസ്ഥതയുടെ കരമടച്ച രസീത്, പാട്ടക്കരാര്‍ എന്നിവയുടെ പകര്‍പ്പും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.

സംസ്ഥാന വിള ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം ഇന്‍ഷുറന്‍സ് ചെയ്ത വിളകള്‍ക്ക് കൃഷിനാശം സംഭവിച്ചിട്ടുണ്ടെങ്കിലും പോര്‍ട്ടല്‍ മുഘേന അപേക്ഷിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെടണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News