ബെവ്കോ ഔട്ട് ലെറ്റുകളിലെ ക്യൂ ഒഴിവാക്കാന്‍ സംവിധാനം ഒരുക്കണം; ഹൈക്കോടതി

ബെവ്‌കോ ഔട്ട്‌ലെറ്റുകളിലെ ക്യൂ ഒഴിവാക്കാന്‍ സംവിധാനം ഒരുക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. മറ്റ് കടകളില്‍ എന്ന പോലെ ബെവ്‌കോ ഔട്ട് ലെറ്റുകളിലും സുഗമമായി പ്രവേശിക്കാന്‍ സൗകര്യം ഒരുക്കണമെന്നും
എന്നും കോടതി പറഞ്ഞു.

ആളുകള്‍ കൂട്ടം കൂടി നില്‍കാന്‍ അനുവദിക്കരുത്. ക്യൂ നില്‍ക്കേണ്ട അവസ്ഥ ഉണ്ടാകരുത്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഇത്തരം കടകള്‍ക്ക് മുന്നിലൂടെ സഞ്ചരിക്കാവുന്ന സാഹചര്യം നിലവില്‍ ഇല്ലെന്നും അത് മാറണമെന്നും സിംഗിള്‍ ബഞ്ച് നിരീക്ഷിച്ചു.

കോടതി നിര്‍ദ്ദേശിച്ച പ്രകാരം പത്ത് കടകള്‍ ഇതിനകം മാറ്റി സ്ഥാപിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. 33 കൗണ്ടറുകള്‍ നവീകരിച്ചു. പാര്‍ക്കിംഗ് സൗകര്യവും കൗണ്ടറുകളുടെ എണ്ണവും വര്‍ദ്ധിപ്പിച്ചതായും സര്‍ക്കാര്‍ അറിയിച്ചു. തിരക്ക് നിയന്ത്രിക്കുന്നതിനായി ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യം ആരംഭിച്ചതായും സര്‍ക്കാര്‍ വിശദീകരിച്ചു. തുടര്‍ന്ന് കേസ് പിന്നീട് പരിഗണിക്കാന്‍ മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News