തിരുവനന്തപുരം കോര്‍പ്പറേഷൻ നികുതി ക്രമക്കേട്; മുഖ്യപ്രതി കീഴടങ്ങി, ഇത് നാലാം അറസ്റ്

തിരുവനന്തപുരം കോർപ്പറേഷനിലെ നികുതിവെട്ടിപ്പിൽ പ്രധാന പ്രതി പിടിയിൽ. നേമം സോണൽ ഡിവിഷൻ സൂപ്രണ്ട് എസ് ശാന്തിയെയാണ് അറസ്റ്റ് ചെയ്തത്. നികുതിവെട്ടിപ്പ് കണ്ടെത്തിയതിന് പിന്നാലെ ഒളിവിൽ പോയ ശാന്തി ഇന്ന് പുലർച്ചെ കീഴടങ്ങുകയായിരുന്നു.

ശാന്തിയുടെ മുൻകൂർ ജാമ്യാപേക്ഷ നവംബർ ഒന്‍പതിന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് കീഴടങ്ങല്‍. 27 ലക്ഷം രൂപയുടെ ക്രമക്കേടാണ് നേമം സോണൽ ഓഫീസിൽ കണ്ടെത്തിയത്. നികുതിവെട്ടിപ്പില്‍ എസ് ശാന്തി അടക്കം ഏഴ് ഉദ്യോഗസ്ഥരെ കോര്‍പ്പറേഷന്‍ സസ്പെന്‍റ് ചെയ്തിരുന്നു.

അതേസമയം, നികുതി ക്രമക്കേടിൽ നാലാം അറസ്റ്റ് ആണ് നേമത്ത് നടന്നത്. അഴിമതിക്കെതിരെ വിട്ട് വീഴ്ചയില്ലാത്ത പോരാട്ടവുമായി എൽ ഡി എഫ് ഭരണ സമിതി മുന്നോട്ട് പോകുകയാണെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

നേമം സോണിലെ ക്ലർക്ക് സുനിതയെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നികുതിവെട്ടിപ്പിൽ ഇത് നാലാമെത്ത അറസ്റ്റാണ്. നികിതിവെട്ടിപ്പിലെ ഉദ്യോഗസ്ഥരെ സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് ബിജെപി കൗണ്‍സിലർമാർ നഗരസഭയിൽ നിരാഹാര സമരം നടത്തുകയാണ്.

തിരുവനന്തപുരം കോര്‍പറേഷനിലെ നേമം, ശ്രീകാര്യം, ആറ്റിപ്ര സോണുകളിലാണ് വന്‍ നികുതി വെട്ടിപ്പ് നടന്നത്. നേമത്തെ വന്‍ വെട്ടിപ്പ് കൂടാതെ ശ്രീകാര്യത്ത് 5 ലക്ഷവും ആറ്റിപ്രയില്‍ 2 ലക്ഷം രൂപയും ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തട്ടിയെടുത്തതായി കണ്ടെത്തിയിരുന്നു. മൂന്ന് സോണുകളിലെയും പൊലീസ് അന്വേഷണം തുടരുകയാണ്. ശ്രീകാര്യം സോണൽ ഓഫീസിലെ ഓഫീസ് അറ്റന്റന്റ് ബിജു , നേമം സോണിലെ കാഷ്യര്‍ സുനിത എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News