ബംഗാൾ ഉൾക്കടലിലെ ശക്തി കൂടിയ ന്യൂന മർദ്ദം (Well Marked Low pressure) തീവ്ര ന്യൂന മർദ്ദം (Depression) ആയി. കേരളത്തിൽ അടുത്ത 2 ദിവസം കൂടി ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യത.
തീവ്ര ന്യൂനമർദ്ദം നിലവിൽ ചെന്നൈക്ക് 310 കി.മി തെക്കു കിഴക്കായും, പുതുച്ചേരിക്ക് 290 കി.മി. കിഴക്കു-തെക്കു കിഴക്കായും, കാരൈക്കലിന് 270 കി.മി കിഴക്കു വടക്കു കിഴക്കായും സ്ഥിതി ചെയ്യുന്നു.ഇത് പടിഞ്ഞാറ് വടക്കു-പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു ചെന്നൈക്ക് സമീപം വടക്കൻ തമിഴ്നാട് – തെക്കു ആന്ധ്രാ പ്രദേശ് തീരത്തു നാളെ രാവിലെ കരയിൽ പ്രവേശിക്കാൻ സാധ്യത.
അറബികടൽ ന്യുന മർദ്ദം നിലവിൽ മധ്യ കിഴക്കൻ അറബികടലിൽ സ്ഥിതി ചെയ്യുന്നു. പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യുന മർദ്ദം അടുത്ത 48 മണിക്കൂറിൽ ശക്തി പ്രാപിക്കാൻ സാധ്യത. കേരള തീരത്ത് ഭീഷണിയില്ല.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.