ചിരിച്ച് വയറുവേദന എടുത്തു, നടന്മാരുടെ കഞ്ഞിയില്‍ പാറ്റയിടാതെ സംവിധാനം ചെയ്യടേയ്: ബേസിലിനോട് ടൊവിനോ

തീയേറ്ററുകളില്‍ ചിരിയുടെ മാലപ്പടക്കം പൊട്ടിച്ചുകൊണ്ട് മുന്നേറുകയാണ് ജാന്‍-എ-മന്‍. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രേക്ഷകരോടൊപ്പം നിരവധി സാമൂഹിക-സാംസ്കാരിക മേഖലയിലുള്ളവരും ചിത്രത്തിന് അഭിനന്ദനങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇപ്പോളിതാ.. ജാന്‍-എ-മന്‍ സിനിമയെ അഭിനന്ദിച്ചുകൊണ്ട് ടൊവിനോ തോമസും രംഗത്തെത്തിയിരിക്കുകയാണ്.

മറ്റ് പ്രശംസകളില്‍ നിന്ന് വ്യത്യസ്തമായി ചൊവിനൊയുടെ പ്രതികരണം ഏവരേയും പൊട്ടിച്ചിരിപ്പിച്ചുകൊണ്ട് ഇപ്പോള്‍ വൈറലായി. നടന്മാരുടെ കഞ്ഞിയില്‍ പാറ്റയിടാതെ സംവിധാനം ചെയ്യടേയ് എന്ന ടൊവിനോയുടെ പ്രതികരണമാണ് ഏവരിലും ചിരി പടര്‍ത്തിയത്.  ബേസിലിനെ ടാഗ് ചെയ്തുകൊണ്ടായിരുന്നു ടൊവിനോ ഇക്കാര്യം കുറിച്ചത്.

ചിരിച്ച് വയറുവേദന എടുക്കുന്ന അവസ്ഥയില്‍ എത്തി. നടന്മാരുടെ കഞ്ഞിയില്‍ പാറ്റയിടാതെ സംവിധാനം ചെയ്യാടേയ്.. എന്നാണ് ടൊവിനൊയുടെ രസകരമായ പ്രശംസ.

 നവാഗതനായ ചിദംബരം സംവിധാനം ചെയ്ത് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘ജാന്‍ എ മന്‍’ ഒരു പരിപൂര്‍ണ്ണ കോമഡി എന്റര്‍ടെയ്‌നറാണ്. നീണ്ട ഇടവേളയ്ക്കുശേഷം തിയേറ്ററുകള്‍ വീണ്ടും സജീവമാകുമ്പോള്‍ മനസ് നിറഞ്ഞ് പൊട്ടിച്ചിരിക്കാനുള്ള വക കരുതുന്നുണ്ട് ‘ജാന്‍ എ മന്‍’.

ലാല്‍, അര്‍ജ്ജുന്‍ അശോകന്‍, ബാലു വര്‍ഗ്ഗീസ്, ഗണപതി, ബേസില്‍ ജോസഫ്, റിയ സൈറ, ഗംഗ മീര, പ്രാപ്തി എലിസബത്ത് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് നടന്‍ ഗണപതിയും സഹോദരനും സംവിധായകനുമായ ചിദംബരവും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News