മോഡലുകളുടെ മരണം; അറസ്റ്റിലായ സൈജു തങ്കച്ചൻ ലഹരിക്കടിമയെന്ന് പൊലിസ്

മോഡലുകളുടെ മരണത്തിൽ അറസ്റ്റിലായ സൈജു തങ്കച്ചൻ ലഹരിക്കടിമയെന്ന് കൊച്ചി സിറ്റി പൊലിസ് കമ്മീഷണർ സി.എച്ച് നാഗരാജു. സൈജുവിന്റെ ഉപദ്രവത്തിന് ഇരയായവർ പരാതി നൽകിയാൽ കേസ് എടുക്കും.

സ്വമേധയാ കേസ് എടുക്കുന്നത് പരിഗണനയിലുണ്ടെന്നും കമ്മീഷണർ പറഞ്ഞു. സൈജു മോഡലുകളുടെ കാറിനെ പിന്തുടർന്നതാണ് അപകടകാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് സൈജു തങ്കച്ചനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഉച്ചക്ക് ഒരു മണിയോടെയാകും സൈജുവിനെ കോടതിയിൽ ഹാജരാക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News