‘വൈസ് ചാന്‍സിലര്‍ വിവാദത്തിനു പിന്നില്‍ മറ്റെന്തോ ഉദ്ദേശമുണ്ട്’; ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ‘ജനയുഗം’

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ നിശിത വിമര്‍ശനവുമായി ജനയുഗം. ഗവര്‍ണര്‍ സ്വന്തം പദവിയുടെ മഹത്വം മനസിലാക്കണമെന്ന് ജനയുഗം മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തി. അനാവശ്യ വിവാദം സൃഷ്ടിക്കുന്നതിന് പിന്നില്‍ മറ്റെന്തോ ഉദ്ദേശമുണ്ടെന്നും, മാധ്യമ ശ്രദ്ധ നേടാനും ചിലരുടെയൊക്കെ പ്രീതി പിടിച്ചുപറ്റാനുമാണ് ഗവര്‍ണറുടെ ശ്രമമെന്നും ജനയുഗം മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നു.

മാധ്യമങ്ങള്‍ക്ക് മുന്നില്‍ സര്‍ക്കാരിനെതിരെ വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ നിശിത വിമര്‍ശനവുമായാണ് സി.പി.ഐ മുഖപത്രം ജനയുഗം രംഗത്തെത്തിയത്. ഗവര്‍ണര്‍ സ്വന്തം പദവിയുടെ മഹത്വം മനസിലാക്കണമെന്ന് ജനയുഖം മുഖപ്രസംഗത്തിലൂടെ കുറ്റപ്പെടുത്തി.

ഗവര്‍ണര്‍ അനാവശ്യ വിവാദം സൃഷ്ടിക്കുകയാണ്. ഇതിന് പിന്നില്‍ മറ്റെന്തോ ഉദ്ദേശമുണ്ടെന്ന് സംശയിക്കേണ്ടി ഇരിക്കുന്നുവെന്ന് മുഖപ്രസംഗം പറയുന്നു. മാധ്യമ ശ്രദ്ധ നേടാനും ചിലരുടെയൊക്കെ പ്രീതി പിടിച്ചുപറ്റാനുമാണ് ഗവര്‍ണറുടെ ശ്രമം.

ബി.ജെ.പി ഓഫിസില്‍ നിന്നുള്ള തീട്ടുരം നടപ്പിലാക്കുന്ന രാഷ്ട്രീയ പാവകളായ ഗവര്‍ണര്‍മാരില്‍ ഒരാളാകാനാണ് ആരിഫ് മുഹമ്മദ് ഖാന്‍ ശ്രമിക്കുന്നത്. മുമ്പ് പല തവണ ഇത്തരം ശ്രമങ്ങള്‍ നടത്തി പരിഹാസ്യനായ കാര്യം ഓര്‍മ്മ വേണമെന്നും ജനയുഗം ഓര്‍മ്മിപ്പിക്കുന്നു.

വിവാദ പരാമര്‍ശങ്ങള്‍ പദവിയെ അപകീര്‍ത്തിപ്പെടുത്തുകയാണ്. വിയോജിപ്പുകള്‍ അനാവശ്യ വിവാദത്തിലേക്ക് നയിക്കുന്നത് ആശാസ്യമാണോ എന്ന് ഗവര്‍ണര്‍ പരിശോധിക്കണമെന്നും ജനയുഗം എഡിറ്റോറിയല്‍ ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News